city-gold-ad-for-blogger
Aster MIMS 10/10/2023

റിയാസ് മൗലവി വധക്കേസില്‍ 1000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു; ഗൂഡാലോചന നടന്നിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് എസ് പി

കാസര്‍കോട്: (www.kasargodvartha.com 19.06.2017) കാസര്‍കോട്ടെ പ്രമാദമായ റിയാസ് മൗലവി വധക്കേസില്‍ 1000 പേജുള്ള കുറ്റപത്രം കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കേടതിയില്‍ തിങ്കളാഴ്ച രാവിലെ സമര്‍പ്പിച്ചു. കേസ് അന്വേഷിച്ച കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പി ഡോ. എ ശ്രീനീവാസ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രത്യേക അന്വേഷണ സംഘത്തില്‍ പെട്ട തളിപ്പറമ്പ് സിഐ പി കെ സുധാകരനും മറ്റ് സ്‌ക്വാഡ് അംഗങ്ങളും ഒപ്പമുണ്ടായിരുന്നു.   www.kasargodvartha.com

കേസുമായി ബന്ധപ്പെട്ട് 90 ദിവസത്തിനകം തന്നെ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ പ്രതികള്‍ക്ക് ആര്‍ക്കും ഇനി ജാമ്യം ലഭിക്കാന്‍ സാധ്യതയില്ല. കേസ് എത്രയും പെട്ടെന്ന് തന്നെ വിചാരണ ചെയ്യാനും സാധിക്കും. കേസിന്റെ വിചാരണക്കായി സര്‍ക്കാര്‍ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ അഡ്വ. കെ അശോകനെ സ്‌പെഷ്യല്‍ പബ്ലിക് പ്രേസിക്യൂട്ടറായി നിയമിച്ചിട്ടുണ്ട്. ടി പി ചന്ദ്രശേഖരന്‍ കൊലക്കേസും മഅ്ദനി കേസും അടക്കം വാദിച്ച അഭിഭാഷകനാണ് കെ അശോകന്‍.   www.kasargodvartha.com

സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുമായി കൂടിയാലോചന നടത്തിയ ശേഷമാണ് 1000 പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. ദൃക്‌സാക്ഷികളടക്കം 100 സാക്ഷികളാണ് ഉള്ളത്. 50 തൊണ്ടിമുതലുകളും 45 രേഖകളും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ശാസ്ത്രീയ തെളിവുകള്‍, ഡി എന്‍ എ പരിശോധനാ ഫലം ഉള്‍പ്പെടെയുള്ള രേഖകളാണ് ഇതിലുള്ളത്. കൊലപാതകത്തില്‍ ഗൂഡാലോചന നടന്നതായി ആരോപണം ഉയര്‍ന്നതിനാല്‍ ഇതേകുറിച്ച് സമഗ്രമായ അന്വേഷണം നടത്തിയതായും എന്നാല്‍ ഗൂഡാലോചന നടന്നിട്ടില്ലെന്ന് കണ്ടെത്തിയതായും ക്രൈംബ്രാഞ്ച് എസ് പി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചു.   www.kasargodvartha.com

ഇക്കഴിഞ്ഞ മാര്‍ച്ച് 21 ന് അര്‍ധരാത്രിയാണ് കാസര്‍കോട് പഴയ ചൂരിയിലെ മദ്രസ അധ്യാപകനായ കുടക് സ്വദേശി റിയാസ് മൗലവിയെ താമസ സ്ഥലത്ത് ദാരുണമായി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഒന്നാം പ്രതി കുഡ്‌ലു കേളുഗുഡെ അയ്യപ്പനഗറിലെ എസ് അജേഷ് എന്ന അപ്പു (20), രണ്ടാം പ്രതി കേളുഗുഡെ മാത്തയിലെ നിധിന്‍ (19), മൂന്നാം പ്രതി കേളുഗുഡെ ഗംഗയിലെ അഖിലേഷ് (25) എന്ന അഖില്‍ എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.   www.kasargodvartha.com

കൊലയ്ക്ക് പ്രേരണയായത് കളിസ്ഥലത്തുവെച്ചുണ്ടായ മര്‍ദ്ദനമാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. മാര്‍ച്ച് 18ന് മീപ്പുഗിരിയില്‍ നടന്ന ഷട്ടില്‍ ടൂര്‍ണമെന്റിനിടയിലുണ്ടായ പ്രശ്‌നത്തിനിടയിലാണ് ഇവര്‍ക്ക് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തിനിടയില്‍ ഇതിലൊരാളുടെ പല്ല് കൊഴിഞ്ഞിരുന്നു. പിന്നീട് പ്രതികള്‍ ബൈക്കിലെത്തി വാള്‍വീശിയപ്പോള്‍ ഇവര്‍ക്ക് നേരെ കല്ലേറുണ്ടായതായും പ്രതികള്‍ തിരിച്ച് കുപ്പിയെറിഞ്ഞതായും നേരത്തെ തന്നെ പോലീസ് വ്യക്തമാക്കിയിരുന്നു.   www.kasargodvartha.com

ഇതിന് പ്രതികാരം ചെയ്യണമെന്ന ഉദ്ദേശത്തോടെയാണ് ഇവര്‍ മദ്യലഹരിയിലും കഞ്ചാവ് ലഹരിയിലും ബൈക്കില്‍ പഴയ ചൂരിയില്‍ എത്തിയത്. അജീഷാണ് പള്ളിയോട് ചേര്‍ന്നുള്ള മുറിയില്‍ കയറി, കളിസ്ഥലത്തെ പ്രശ്‌നവുമായി ബന്ധമില്ലാതിരുന്ന റിയാസ് മൗലവിയെ നെഞ്ചിനും കഴുത്തിനും വെട്ടികൊലപ്പെടുത്തിയത്.   www.kasargodvartha.com

Related News:
ആഭ്യന്തരവകുപ്പിന്റെ അനുമതി ലഭിച്ചു; റിയാസ് മൗലവി വധക്കേസ് കുറ്റപത്രം തിങ്കളാഴ്ച സമര്‍പ്പിക്കും



റിയാസ് മൗലവി വധം: കുറ്റപത്രം തയ്യാറാകുന്നു, 90 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് എസ് പി

റിയാസ് മൗലവി വധം; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂരി ജുമാമസ്ജിദ് സന്ദര്‍ശിച്ചു



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, court, Accuse, Murder-case, Police, arrest, Riyas Moulavi Murder, Riyas Moulavi murder; Charge sheet submitted before court

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL