Join Whatsapp Group. Join now!
Aster MIMS 10/10/2023

മെഗാ ഷോയുടെ മറവില്‍ തട്ടിപ്പ്: ബുള്ളറ്റില്‍ പ്രസ് സ്റ്റിക്കറൊട്ടിച്ച് കറങ്ങിയ സംഘാടകരിലൊരാളായ ബാര്‍ മാനേജരെ പോലീസ് പിടികൂടി താക്കീത് ചെയ്ത് വിട്ടയച്ചു; ടിക്കറ്റ് വിറ്റതും മാധ്യമപ്രവര്‍ത്തകരെന്ന് തെറ്റിധരിപ്പിച്ച് പ്രസ് സ്റ്റിക്കറൊട്ടിച്ച വണ്ടിയില്‍

കാഞ്ഞങ്ങാട്ടെ മെഗാഷോയുടെ മറവില്‍ തട്ടിപ്പ് നടത്തിയത് വാഹനങ്ങളില്‍ പ്രസ് സ്റ്റിക്കറൊട്ടിച്ച് Kasaragod, Kanhangad, Police, Vehicles, Car, Complaint, Mega show, Bar manager, Sticker, Bullet, Ticket, Auditorium.
കാഞ്ഞങ്ങാട്: (www.kasargodvartha.com 14.04.2017) കാഞ്ഞങ്ങാട്ടെ മെഗാഷോയുടെ മറവില്‍ തട്ടിപ്പ് നടത്തിയത് വാഹനങ്ങളില്‍ പ്രസ് സ്റ്റിക്കറൊട്ടിച്ച് കൊണ്ട്. ബുള്ളറ്റില്‍ പ്രസ് സ്റ്റിക്കറൊട്ടിച്ച് കറങ്ങിയ, പരിപാടിയുടെ സംഘാടകരിലൊരാളായ ബാര്‍ മാനേജരെ പോലീസ് പിടികൂടി താക്കീത് ചെയ്ത് വിട്ടയച്ചു. മെഗാ ഷോയുടെ ടിക്കറ്റ് വിറ്റതും മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന പ്രസ് സ്റ്റിക്കര്‍ പതിച്ച് തെറ്റിധരിപ്പിച്ച് കൊണ്ടാണ്.

കെ എല്‍ 60 എല്‍ 1700 ബുള്ളറ്റില്‍ ആണ് പ്രസ് സ്റ്റിക്കര്‍ പതിച്ച് നഗരത്തില്‍ കറങ്ങിയത്. വന്‍ തട്ടിപ്പ് നടന്ന കാഞ്ഞങ്ങാട്ടെ മെഗാ ഷോയുടെ സംഘാടകരിലൊരാളായിരുന്നു ഇയാൾ. ഇന്ത്യയില്‍ തന്നെ ശ്രദ്ധേയരായ മെന്റലിസ്റ്റ് ആദിയും വയലിനിസ്റ്റ് ബാലഭാസ്‌കറും, മാന്ത്രികന്‍ രാജമൂര്‍ത്തിയും ആകാശ് ഓഡിറ്റോറിയത്തില്‍ അവതരിപ്പിച്ച വിസ്മയപരിപാടി മറയാക്കിയാണ് സംഘാടകര്‍ തട്ടിപ്പുനടത്തിയത്.

പ്രസ് സ്റ്റിക്കറൊട്ടിച്ച കാറും ഇവര്‍ പാസ് വില്‍പ്പനയ്ക്കും മറ്റും സഞ്ചരിക്കാന്‍ ഉപയോഗിച്ചെന്നും ആക്ഷേപമുണ്ട്. പ്രസ് സ്റ്റിക്കറൊട്ടിച്ച വാഹനം കണ്ടതിനാല്‍ കാഞ്ഞങ്ങാട്ടെ മാധ്യമ പ്രവര്‍ത്തകരും, ജേസീസും നടത്തുന്ന പരിപാടിയാണ് മൊഗാഷോയെന്ന് പലരും തെറ്റിദ്ധരിച്ചു. എന്നാല്‍ ചാരിറ്റി പ്രവര്‍ത്തനം എന്ന പേരിലാണ് കാഞ്ഞങ്ങാട് ജേസിസിനെ മറയാക്കി റെഡ് ഫ്‌ളവേഴ്‌സും ബ്രാന്‍ഡ് ഇവന്റ്‌സും കാഞ്ഞങ്ങാട് ആകാശ് കണ്‍വെന്‍ഷന്‍ സെന്ററില്‍ മെഗാഷോ സംഘടിപ്പിച്ചത്.

നാട്ടുകാരില്‍ ചിലര്‍ സംഭവം കാഞ്ഞങ്ങാടെ മാധ്യമപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ കാസര്‍കോട് പ്രസ് ക്ലബ്ബ് സെക്രട്ടറിക്കും മറ്റും പരാതി നല്‍കുകയായിരുന്നു. നിലവില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് മാത്രമാണ് വാഹനങ്ങളില്‍ പ്രസ് സ്റ്റിക്കര്‍ ഒട്ടിക്കാന്‍ അനുവാദമുള്ളൂ. മാധ്യമ സ്ഥാപനങ്ങളിലെ മാനേജ്‌മെന്റ് സ്റ്റാഫുകള്‍ അടക്കം സഞ്ചരിക്കുന്ന വാഹനങ്ങളില്‍ പ്രസ് സ്റ്റിക്കര്‍ പതിക്കാതെ അതാത് മാധ്യമങ്ങളുടെ പേരു വെച്ചുള്ള സ്റ്റിക്കല്‍ മാത്രമാണ് പതിക്കാറുള്ളത്. എന്നാല്‍ ന്യൂസ് ഡെസ്‌കിലുള്ളവര്‍ ചുമതലപ്പെടുത്തിയവര്‍ വാര്‍ത്തകള്‍ ശേഖരിക്കാന്‍ പോകുമ്പോള്‍ താല്‍ക്കാലികമായി പ്രസ് സ്റ്റിക്കര്‍ പതിക്കാം എന്നാണ് നിയമം. മാധ്യമസ്ഥാപനങ്ങളില്‍ മറ്റു ജോലികള്‍ ചെയ്യുന്നവര്‍ക്കും പ്രസ് സ്റ്റിക്കര്‍ പതിക്കാനുള്ള അനുവാദമില്ല.

ഇത് സംബന്ധിച്ച് ജില്ലാ പോലീസ് ചീഫ് കെ ജി സൈമണിന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരന്‍ ബാർ മാനേജറെ പിടികൂടി താക്കീത് ചെയ്ത് വിട്ടയച്ചത്. മാധ്യമപ്രവര്‍ത്തകര്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന പ്രസ് സ്റ്റിക്കര്‍ ഇരുചക്രവാഹനങ്ങളിലും മറ്റ് വാഹനങ്ങളിലും പതിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കാസര്‍കോട് പ്രസ് ക്ലബ്ബ് ഉന്നത പോലീസ് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് നടപടി.

നേരത്തെ ഏതാനും ഇരുചക്രവാഹനങ്ങള്‍ ഇത്തരത്തില്‍ ഓടുന്നതായി മാധ്യമ പ്രവര്‍ത്തകര്‍ പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ഇരുചക്രവാഹനങ്ങള്‍ക്ക് പുറമേ ജീപ്പ്, കാര്‍ തുടങ്ങിയവയിലും ഇത്തരം വ്യാജസ്റ്റിക്കര്‍ പതിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.


Related News: ഇവന്റ് മാനേജ്‌മെന്റിന്റെ മെഗാഷോയുടെ മറവില്‍ സംഘാടകര്‍ നികുതിയിനത്തില്‍ വെട്ടിച്ചത് 6 ലക്ഷം രൂപ; നഗരസഭാ ചെയര്‍മാന്‍ അടക്കമുള്ളവര്‍ പരിപാടിയില്‍ നിന്ന് വിട്ടുനിന്നു

പ്രമുഖ മനശാസ്ത്രജ്ഞന്‍ ആദിയുടെ പേരിലുള്ള മെഗാ ഷോ വിവാദം മുറുകി; നഗരസഭയെ വെട്ടിച്ചത് 17 ലക്ഷം രൂപ
ഒടുവില്‍ തീക്കട്ടയിലും ഉറുമ്പരിച്ചു! മനസിന്റെ നിഗൂഡ തലങ്ങളില്‍ സഞ്ചരിക്കുന്ന ആദിയെ വെട്ടിലാക്കി മെഗാഷോ സംഘാടകര്‍; എല്ലാം കണ്ടുപിടിക്കുന്ന മെന്റലിസ്റ്റിന് തട്ടിപ്പ് കണ്ടുപിടിക്കാനായില്ല

വ്യാജ പ്രസ് സ്റ്റിക്കര്‍ പതിച്ച് ഓടുന്നത് നിരവധി വാഹനങ്ങള്‍; പോലീസ് പരിശോധന കര്‍ശനമാക്കി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kanhangad, Police, Vehicles, Car, Complaint, Mega show, Bar manager, Sticker, Bullet, Ticket, Auditorium, Mega show organizer uses press sticker illegally.