വ്യാജ പ്രസ് സ്റ്റിക്കര്‍ പതിച്ച് ഓടുന്നത് നിരവധി വാഹനങ്ങള്‍; പോലീസ് പരിശോധന കര്‍ശനമാക്കി
Apr 6, 2017, 11:24 IST
കാസര്‍കോട്: (www.kasargodvartha.com 06.04.2017) മാധ്യമ പ്രവര്‍ത്തകര്‍ എന്ന പേരില്‍ ഇരുചക്രവാഹനങ്ങളിലടക്കം വ്യാജ പ്രസ് സ്റ്റിക്കര്‍ പതിച്ച് ഓടുന്നവര്‍ക്കെതിരേ പോലീസ് പരിശോധന കര്‍ശനമാക്കി. ബുധനാഴ്ച രാത്രി ഇതിന്റെ ഭാഗമായി പരിശോധന നടത്തി.
ഏതാനും ഇരുചക്രവാഹനങ്ങള്‍ ഓടുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇരുചക്രവാഹനങ്ങള്‍ക്ക് പുറമേ ജീപ്പ്, കാര്‍ തുടങ്ങിയവയിലും ഇത്തരം വ്യാജസ്റ്റിക്കര്‍ പതിച്ചതായി മാധ്യമ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം സംഭവം മാധ്യമ പ്രവര്‍ത്തകര്‍ ജില്ലാ പോലീസ് മേധാവി കെ ജി സൈമണിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. തുടര്‍ന്നാണ് പരിശോധനടത്താന്‍ തീരുമാനിച്ചത്.
വ്യാജ പ്രസ് സ്്റ്റിക്കര്‍ പതിച്ച് വാഹനങ്ങളില്‍ മണല്‍, മദ്യം, കഞ്ചാവ്, ഹവാല എന്നിവ കടത്തുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Keywords: Kerala, kasaragod, Vehicles, press-forum, fake, Police, complaint, news,