Join Whatsapp Group. Join now!
Aster MIMS 10/10/2023

ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു

ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു. ബാഡൂര്‍ തോട്ടത്തിലെ ജയന്ത പൂജാരിയുടെ മകന്‍Kasaragod, Kerala, Youth, hospital, Injured, Bike-Accident, Youth dies after accident Injury.
കുമ്പള: (www.kasargodvartha.com 05/01/2017) ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു. ബാഡൂര്‍ തോട്ടത്തിലെ ജയന്ത പൂജാരിയുടെ മകന്‍ ചെനിയപ്പ പൂജാരി (38)യാണ് മരിച്ചത്. ഡിസംബര്‍ 30നാണ് അപകടമുണ്ടായത്. അമ്മാവന്റെ മകന്‍ തനിയപ്പയ്‌ക്കൊപ്പം ബൈക്കില്‍ പെര്‍മുദെ പെര്‍വായിയിലെ ഭാര്യാ വീട്ടിലേയ്ക്കു പോകുന്നതിനിടെ അംഗഡിമുഗറില്‍ വെച്ച് പാലത്തിന്റെ കൈവരിയിലിടിക്കുകയായിരുന്നു. അപകടത്തില്‍ ചെനിയപ്പയുടെ വയറിനും മറ്റു ഗുരുതരമായി പരിക്കേറ്റിരുന്നു.

മംഗളൂരുവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചെനിയപ്പ ബുധനാഴ്ച രാത്രിയോടെയാണ് മരണപ്പെട്ടത്. ഭാര്യ: ദിവ്യ. ഏക മകള്‍ കൃതിക. സഹോദരങ്ങള്‍: രമേശ്, വിശ്വനാഥ. ബാഡൂര്‍ നവചേതന യൂത്ത് ക്ലബ്ബിന്റെ സജീവ പ്രവര്‍ത്തകനും അന്തര്‍ സംസ്ഥാന കബഡി താരവുമായിരുന്നു.

Related News: 
Kasaragod, Kerala, Youth, hospital, Injured, Bike-Accident, Youth dies after accident Injury.

Keywords: Kasaragod, Kerala, Youth, hospital, Injured, Bike-Accident, Youth dies after accident Injury.