city-gold-ad-for-blogger

ബൈക്കില്‍ നിന്നും വേലിയുടെ ഇരുമ്പ് തൂണിലേക്ക് വീണ് യുവാവിന്റെ വയര്‍ മുറിഞ്ഞു

കാസര്‍കോട്:(www.kasargodvartha.com 31.12.2016) ബൈക്കില്‍ നിന്നും തെറിച്ച് റോഡരികിലെ വേലിയുടെ ഇരുമ്പ് തൂണില്‍ പതിച്ച് യുവാവിന്റെ വയറിന് ഗുരുതരമായി മുറിവേറ്റു. ബാഡൂരിലെ ചെനിയപ്പ(34)യുടെ വയറിനാണ് ആഴത്തില്‍ മുറിവേറ്റത്. ചെനിയപ്പയുടെ ബന്ധുവിനും അപകടത്തില്‍ പരിക്കേറ്റു.

വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് അപകടം. അംഗഡിമുഗര്‍ പാലത്തിന് സമീപം റോഡിനോട് ചേര്‍ന്ന് സ്ഥാപിച്ച ഇരുമ്പ് വേലിയില്‍ ചെനിയപ്പയും ബന്ധുവും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഇതെ തുടര്‍ന്ന് ചെനിയപ്പ വേലിയുടെ ഇരുമ്പ് തൂണിലേക്ക് തെറിച്ചുവീഴുകയാണുണ്ടായത്.

ബൈക്കില്‍ നിന്നും വേലിയുടെ ഇരുമ്പ് തൂണിലേക്ക് വീണ് യുവാവിന്റെ വയര്‍ മുറിഞ്ഞു


ചെനിയപ്പയെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാഡൂര്‍ തോട്ടയിലെ താമസസ്ഥലത്തേക്ക് ബന്ധുവിനോടൊപ്പം തേപ്പ് മേസ്ത്രിയായ ചെനിയപ്പ ബൈക്കില്‍ പോകുമ്പോള്‍ അപകടം സംഭവിക്കുകയായിരുന്നു.

Keywords: Kasaragod, Bike-Accident, Gravely Injured, Mangalore, Hospital, Youth, Badoor, Angadi Mogar, Bridge, Iron Post.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia