Join Whatsapp Group. Join now!
Aster MIMS 10/10/2023

ഐസ്‌ക്രീം പാര്‍ലര്‍ തീപിടുത്തത്തില്‍ ദുരൂഹത; ഒരാള്‍ പോലീസ് കസ്റ്റഡിയില്‍

ഐസ്‌ക്രീം പാര്‍ലര്‍ തീപിടുത്തത്തില്‍ ദുരൂഹത ഉയരുന്നു. കറന്തക്കാട് കൃഷ്ണതിയേറ്ററിന് Kasaragod, Kerala, Fire, Custody, Ice cream parlor, Controversy, Complaint
കാസര്‍കോട്:  (www.kasargodvartha.com 10/01/2017) ഐസ്‌ക്രീം പാര്‍ലര്‍ തീപിടുത്തത്തില്‍ ദുരൂഹത ഉയരുന്നു. കറന്തക്കാട് കൃഷ്ണതിയേറ്ററിന് സമീപത്തെ ഐസ്‌ക്രീം പാര്‍ലര്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തിലാണ് കത്തിനശിച്ചത്. എന്നാല്‍ ഇത് സ്വാഭാവികമായണ്ടായ തീപിടുത്തമല്ലെന്നും ബോധപൂര്‍വമുള്ള തീവെപ്പാണെന്നുമുള്ള സംശയമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.

മധൂരിലെ സുരേന്ദ്രന്‍ നായരുടെ ഉടമസ്ഥതയിലുള്ള സുരഭി ഐസ്‌ക്രീം പാര്‍ലറാണ് കത്തിനശിച്ചത്. സുരേന്ദ്രന്‍ നായരുടെ പരാതിയില്‍ അന്വേഷണമാരംഭിച്ച കാസര്‍കോട് ടൗണ്‍ പോലീസ് തീവെപ്പിനുപിന്നിലെന്ന് സംശയിക്കുന്ന ആളെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ കപ്പല്‍ ജീവനക്കാരന്‍ കൂടിയാണ്.

വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് ആദ്യം സംശയിച്ചിരുന്നത്. പാര്‍ലറിലകത്തുണ്ടായിരുന്ന 12 ഓളം ഫ്രീസറുകളും ഐസ്‌ക്രീമുകളും മറ്റു ഉത്പന്നങ്ങളും കത്തിനശിച്ചിരുന്നു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സിന്റെ രണ്ട് യൂണിറ്റുകള്‍ എത്തി ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. കടക്കകത്തുണ്ടായിരുന്ന കാര്‍ഡ്‌ബോര്‍ഡ് പെട്ടികളില്‍ നിന്നാണ് തീപടര്‍ന്നത്.

ശനിയാഴ്ച രാത്രി കടയുടെ ഷട്ടറടച്ച ശേഷം സുരേന്ദ്രന്‍നായര്‍ വീട്ടിലേക്ക് പോയതായിരുന്നു. പിറ്റേദിവസം പുലര്‍ച്ചെയാണ് തീപിടുത്തം അറിഞ്ഞത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഐസ്‌ക്രീം പാര്‍ലറിന് തീവെച്ചതാണെന്ന സംശയത്തിന് ബലം നല്‍കുന്ന ചില തെളിവുകള്‍ ലഭിക്കുകയും ചെയ്തു. ഷട്ടറിനകത്തുകൂടി തീയിട്ടതാണ് കാര്‍ഡ്‌ബോര്‍ഡ് പെട്ടികളില്‍ തീപടരാന്‍ ഇടയാക്കിയതെന്നാണ് കരുതുന്നത്. കസ്റ്റഡിയിലുള്ള ആളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Related News:
ഐസ്‌ക്രീം പാര്‍ലറില്‍ വന്‍ തീപിടുത്തം; 2 ലക്ഷത്തിന്റെ നഷ്ടം

Keywords: Kasaragod, Kerala, Fire, Custody, Ice cream parlor, Controversy, Complaint, Conspiracy in Ice cream parlor fire; one police custody