city-gold-ad-for-blogger

ഐസ്‌ക്രീം പാര്‍ലറില്‍ വന്‍ തീപിടുത്തം; 2 ലക്ഷത്തിന്റെ നഷ്ടം

കാസര്‍കോട്: (www.kasargodvartha.com 08/01/2017) കറന്തക്കാട് കൃഷ്ണ തീയേറ്ററിന് സമീപത്തെ ഐസ്‌ക്രീം പാര്‍ലറില്‍ വന്‍ തീപിടുത്തം. ഞായറാഴ്ച പുലര്‍ച്ചെ 3.10 മണിയോടെയാണ് തീപിടുത്തമുണ്ടായത്. മധൂരിലെ സുരേന്ദ്രന്‍ നായരുടെ ഉടമസ്ഥതയിലുള്ള സുരഭി ഐസ്‌ക്രീം പാര്‍ലറാണ് അഗ്നിക്കിരയായത്. ഐസ്‌ക്രീം പാര്‍ലര്‍ ഭാഗികമായി കത്തിനശിച്ചു. ഐസ്‌ക്രീം പാര്‍ലറില്‍ അടുക്കിവെച്ചിരുന്ന കാര്‍ഡ് ബോര്‍ഡിലാണ് തീപിടിച്ചത്.

വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായത്. പാര്‍ലറിലകത്തുണ്ടായിരുന്ന 12 ഓളം ഫ്രീസറുകള്‍ കത്തിനശിച്ചു. ഐസ്‌ക്രീമുകളും മറ്റു ഉത്പന്നങ്ങളും നശിച്ചു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സിന്റെ രണ്ട് യൂണിറ്റുകള്‍ എത്തി ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീയണച്ചു.

ഐസ്‌ക്രീം പാര്‍ലറിന് സമീപത്തെ ക്വാര്‍ട്ടേഴ്‌സിലേക്കും തീപടര്‍ന്നു തുടങ്ങിയിരുന്നുവെങ്കിലും ഫയര്‍ഫോഴ്‌സിന്റെ അവസരോചിതമായ ഇടപെടലാണ് തീകൂടുതല്‍ ഭാഗങ്ങളിലേക്ക് പടരുന്നത് തടയാന്‍ സഹായകമായത്. രണ്ട് ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു.

ഐസ്‌ക്രീം പാര്‍ലറില്‍ വന്‍ തീപിടുത്തം; 2 ലക്ഷത്തിന്റെ നഷ്ടം

Keywords:  Kasaragod, Kerala, Fire, Fire force, Fire in Ice cream parlor.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia