Join Whatsapp Group. Join now!
Aster MIMS 10/10/2023

മൊഗ്രാല്‍ അപകടം: ഉജ്വല്‍ കോഴിവണ്ടി ഓടിച്ചത് സഹോദരന് പകരക്കാരനായി, ഒടുവില്‍ ജീവന്‍ അഗ്നിയില്‍ ഒടുങ്ങി

കുമ്പള മൊഗ്രാലിനടുത്ത കൊപ്ര ബസാറില്‍ ബുധനാഴ്ച പുലര്‍ച്ചെ ടൂറിസ്റ്റ് ബസ് കോഴിവണ്ടിയിലിടിച്ച് രണ്ട് യുവാക്കള്‍ മരണപ്പെട്ട സംഭവം നാടിനെ നടുക്കി. തിരുവനന്തപുരത്ത് Kasaragod, Kerala, Accidental-Death, Bus-accident, Death, Mogral, Kumbala, Mogral Accident: Ujwal no more.
മൊഗ്രാല്‍: (www.kasargodvartha.com 28/12/2016) കുമ്പള മൊഗ്രാലിനടുത്ത കൊപ്ര ബസാറില്‍ ബുധനാഴ്ച പുലര്‍ച്ചെ ടൂറിസ്റ്റ് ബസ് കോഴിവണ്ടിയിലിടിച്ച് രണ്ട് യുവാക്കള്‍ മരണപ്പെട്ട സംഭവം നാടിനെ നടുക്കി. തിരുവനന്തപുരത്ത് നിന്ന് മണിപ്പാലിലേക്ക് പോകുകയായിരുന്ന കെ എ 01 എ ബി 4737 നമ്പര്‍ കല്ലട കമ്പനിയുടെ വോള്‍വൊ ബസ് കുമ്പളയില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കെ എല്‍ 14 കെ 4081 നമ്പര്‍ മാരുതി ഈകോ വാനിലിടിച്ച് ഡ്രൈവര്‍ ഉള്‍പെടെ രണ്ടു പേരാണ് മരണപ്പെട്ടത്.

വാന് ഡ്രൈവര്‍ കുറ്റിക്കോല്‍ പള്ളഞ്ചിമൂലയിലെ ഉജ്വല്‍ നാഥ് (19), ചെര്‍ക്കള ബാലടുക്കയിലെ മുഹമ്മദ്- ഉമ്മാലി ദമ്പതികളുടെ മകന്‍ മസ് ഊദ് (21) എന്നിവരാണ് മരിച്ചത്. ടൂറിസ്റ്റ് ബസിടിച്ചതിനെ തുടര്‍ന്ന് വാനിന് തീപിടിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാര്‍ തീ അണക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സെത്തി നാട്ടുകാരുടെ സഹായത്തോടെ വെള്ളം ചീറ്റി തീകെടുത്തിയ ശേഷം വാന്‍ വെട്ടിപ്പൊളിച്ചാണ് ഉജ്വല്‍ നാഥിനെ പുറത്തെടുത്തത്. അപ്പോഴേക്കും യുവാവ് വെന്തുമരിച്ചിരുന്നു.

വാനില്‍ നിന്നും പുറത്തുകടക്കാനാകെ അകത്തു കുടുങ്ങിയ ഉജ്വല്‍ ദേഹമാസകലം ഗുരുതരമായ പൊള്ളലേറ്റതിനെ തുടര്‍ന്നാണ് മരണപ്പെട്ടത്. ഇതിനിടെ അടുത്തുള്ള കുറ്റിക്കാട്ടില്‍ മസ്ഊദിനെ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. ടൂറിസ്റ്റ് ബസിടിച്ചതിനെ തുടര്‍ന്ന് മസ്ഊദ് വാനില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ഇതേ തുടര്‍ന്ന് തലയ്‌ക്കേറ്റ മാരകമായ ക്ഷതമാണ് മസ്ഊദിന്റെ മരണത്തിനു കാരണമായത്.

മസ്ഊദിനെയും കൂട്ടി ഉജ്വല്‍ നാഥിന്റെ സഹോദരന്‍ രഗുല്‍ നാഥാണ് സാധാരണ കോഴികളെയും കൊണ്ട് വാന്‍ ഓടിച്ചുപോകാറുള്ളത്. ബുധനാഴ്ച രാവിലെ രഗുല്‍ നാഥിന് അത്യാവശ്യമായി മറ്റൊരു സ്ഥലത്തേക്ക് പോകാനുണ്ടായിരുന്നതിനാല്‍ പകരം വാന്‍ ഓടിക്കാന്‍ ഉജ്വല്‍ നാഥ് സന്നദ്ധനാവുകയായിരുന്നു.

രഗുല്‍ നാഥിനു പുറമെ രാഹുല്‍ ഉജ്വലിന്റെ മറ്റൊരു സഹോദരനാണ്. മനാഫ് (ദുബൈ), മഹ്‌സീന, മഅ്‌റൂഫ്, മഷ്‌റൂഫ് എന്നിവരാണ് മസ്ഊദിന്റെ സഹോദരങ്ങള്‍.

Related News:
കോഴികടത്തുകയായിരുന്ന വാൻ ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ച് തീപിടിച്ചു; വാൻ ഡ്രൈവറും സഹായിയും മരിച്ചു

Kasaragod, Kerala, Accidental-Death, Bus-accident, Death, Mogral, Kumbala, Mogral Accident: Ujwal no more.

Keywords: Kasaragod, Kerala, Accidental-Death, Bus-accident, Death, Mogral, Kumbala, Mogral Accident: Ujwal no more.