city-gold-ad-for-blogger

കോഴികടത്തുകയായിരുന്ന വാൻ ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ച് തീപിടിച്ചു; വാൻ ഡ്രൈവറും സഹായിയും മരിച്ചു

മൊഗ്രാൽ: (kasargodvartha.com 28.12.2016) ദേശീയ പാതയിലെ മൊഗ്രാൽ കൊപ്പരബസാറിൽ കോഴികടത്തുകയായിരുന്ന വാൻ ബസുമായി കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. പരപ്പ പള്ളഞ്ചിമൂലയിലെ ഉജ്വൽ നാഥ് (19)  ചെർക്കള ബാലടുക്കയിലെ മസ് ഊദ് (21) എന്നിവരാണ് മരിച്ചത്.

കോഴികടത്തുകയായിരുന്ന വാൻ ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ച് തീപിടിച്ചു; വാൻ ഡ്രൈവറും സഹായിയും മരിച്ചു

കോഴികടത്തുകയായിരുന്ന വാൻ ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ച് തീപിടിച്ചു; വാൻ ഡ്രൈവറും സഹായിയും മരിച്ചു

ബുധനാഴ്ച പുലർച്ചെ 5.45 മണിയോടെയാണ് സംഭവം. കുമ്പള ഭാഗത്ത് നിന്ന് വരികയായിരുന്ന കെ എൽ 14 കെ 4081 നമ്പർ മാരുതി ഈകോ വാനും തിരുവനന്തപുരത്ത് നിന്ന് മണിപ്പാളിലേക്ക് പോകുകയായിരുന്ന കെ എ 01 എ ബി 4737 നമ്പർ കല്ലട കമ്പനിയുടെ വോൾവൊ ബസുമായി കൂട്ടിയിടിച്ചാണ് അപകടം.

കോഴികടത്തുകയായിരുന്ന വാൻ ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ച് തീപിടിച്ചു; വാൻ ഡ്രൈവറും സഹായിയും മരിച്ചു

വോൾവൊ ടൂറിസ്റ്റ് ബസ് സമീപത്തെ ആൾപ്പാർപ്പില്ലാത്ത വീട്ടിലിടിച്ചു നിന്നു. അപകടകടത്തിൽ ബസ് ഡ്രൈവർക്ക് പരിക്കേറ്റു. ഇയാളെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാനിലുണ്ടായിരുന്ന എട്ട് ബോക്സ് കോഴികളും ചത്തു.
(kasarhodvartha.com)
നാാട്ടുകാരും ഫയർഫോർസും ചേർന്ന് തീകെടുത്തിയതിന് ശേഷമാണ് വാനിന്റെ  ഡോർ കുത്തിപ്പൊളിച്ച് അകത്തുണ്ടായിരുന്ന ഒരാളെ പുറത്തെടുത്തത്. അപ്പോഴേക്കും ഇയാൾ മരിച്ചിരുന്നു. അരയ്ക്ക് താഴെ വെന്ത നിലയിലായിരുന്നു. രക്ഷാപ്രവർത്തനത്തിനിടയിൽ റോഡരികിലെ കുറ്റിക്കാട്ടിൽ ഗുരുതരമായ പരിക്കുകളോടെ ഒരാളെ കണ്ടെത്തി. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. .
(kasarhodvartha.com)

കോഴികടത്തുകയായിരുന്ന വാൻ ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ച് തീപിടിച്ചു; വാൻ ഡ്രൈവറും സഹായിയും മരിച്ചു

ഇരുവരുടെയും മൃതദേഹങ്ങൾ ജനറൽ ആശുപത്രി മോർച്ചറിയിൽ.

ഫോട്ടോ: സാഫിറ യഹ് യ തളങ്കര, സുബൈർ പള്ളിക്കാൽ

Updated

Keywords: Accident,Mogral Kopra Bazar, National Highway, Maruthi Eeco Van, Volvo bus, Kallada Transport, Two persons died, Van driver, Helper

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia