Join Whatsapp Group. Join now!
Aster MIMS 10/10/2023

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ തീവെച്ചു നശിപ്പിച്ച കേസില്‍ കൊലക്കേസില്‍ പ്രതികളായ 3 പേര്‍ അറസ്റ്റില്‍

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ തീവെച്ച് നശിപ്പിച്ച കേസില്‍ പ്രതികളായ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കKasaragod, Kerala, case, Police, arrest, Murder-case, Car set fire case: 3 arrested.
കാസര്‍കോട്: (www.kasargodvartha.com 22/12/2016) വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ തീവെച്ച് നശിപ്പിച്ച കേസില്‍ പ്രതികളായ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ ഫസ മന്‍സിലിലെ പി എം ആരിഫിന്റെ കെ എല്‍ 14 ടി 14 നമ്പര്‍ ഇന്നോവ കാര്‍ തീവെച്ചു നശിപ്പിച്ച കേസില്‍ കുമ്പള പേരാല്‍ പൊട്ടോരിയിലെ എം എ അബ്ദുല്‍ സലാം (23), നായ്ക്കാപ്പ് ലിറ്റില്‍ ലില്ലി സ്‌കൂളിന് സമീപത്തെ വി എച്ച് മുഹമ്മദ് നൗഷാദ് (22), ബന്തിയോട് അടുക്ക മെയിന്‍ ജംഗ്ഷന്‍ അംഗന്‍വാടിക്ക് സമീപത്തെ എം. അബ്ദുല്‍ അസീര്‍ എന്ന സദ്ദു (23) എന്നിവരെയാണ് കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

നവംബര്‍ 25ന് പുലര്‍ച്ചെയാണ് കാറിന് തീവെപ്പുണ്ടായത്. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും ഹെല്‍മറ്റ് ധരിച്ച സംഘം രക്ഷപ്പെടുകയായിരുന്നു. വീടിന്റെ മെയിന്‍ ഗേറ്റിന് സമീപം ക്യാമറയുണ്ടായിരുന്നു. ഇതില്‍ പെടാതിരിക്കാന്‍ സംഘം അടുക്കള ഭാഗത്തെ മതില്‍ ചാടി കടന്നാണ് വീട്ടുവളപ്പിലെത്തിയത്. എന്നാല്‍ ഇവിടെയും ക്യാമറ സ്ഥാപിച്ചിരുന്നു. ഇക്കാര്യം അറിയാതെയാണ് അക്രമികള്‍ എത്തിയത്. ഈ ക്യാമറയില്‍ ഹെല്‍മറ്റ് ധരിച്ച യുവാക്കള്‍ മതില്‍ ചാടി വരുന്നതും പോകുന്നതുമായ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.

ആരിഫ് പോലീസില്‍ നല്‍കി പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുടുക്കാന്‍ കഴിഞ്ഞത്. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസ്, കര്‍ണാടക, പുത്തൂരിലെ രാജധാനി ജ്വല്ലറിക്ക് നേരെ പട്ടാപ്പകല്‍ വെടിവെച്ച കേസ് എന്നിവയിലും കര്‍ണാടക പൊലീസ് ആയുധ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലും സൂത്രധാരനായ അബ്ദുല്‍ അസീര്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Keywords: Kasaragod, Kerala, case, Police, arrest, Murder-case, Car set fire case: 3 arrested.