city-gold-ad-for-blogger

എ എസ് ഐയെ മരണം തട്ടിയെടുത്തത് വീണു പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സഹോദരനെ കണ്ട് മടങ്ങുന്നതിനിടെ

പെരിയ: (www.kasargodvartha.com 22/12/2016) കാസര്‍കോട് എ ആര്‍ ക്യാമ്പിലെ ഗ്രേഡ് എ എസ് ഐ നീലേശ്വരം കരിന്തളം അണ്ടോളിലെ പത്മനാഭനെ (40) മരണം തട്ടിയെടുത്തത് വീണു പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സഹോദരനെ കണ്ട് മടങ്ങുന്നതിനിടെ. വ്യാഴാഴ്ച ഉച്ചയോടെയാണ് പെരിയ കുണിയയില്‍ വെച്ച് പത്മനാഭന്‍ സഞ്ചരിച്ച വാഗണര്‍ കാര്‍ ടാങ്കര്‍ ലോറിക്ക് പിറകിലിടിച്ച് അപകടം സംഭവിച്ചത്.

ഗുരുതരമായി പരിക്കേറ്റ പത്മനാഭനെ ഉടന്‍ തന്നെ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏതാനും ദിവസം മുമ്പ് വീണു പരിക്കേറ്റ സഹോദരന്‍ നളിനാക്ഷനെ തറവാടു വീട്ടില്‍ പോയി കണ്ട് കാസര്‍കോട്ടേക്ക് മടങ്ങുമ്പോഴാണ് അപകടം. പരിക്കേറ്റ നളിനാക്ഷന്‍ ചൊവ്വാഴ്ചയാണ് ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയത്.

മരണവിവരമറിഞ്ഞ് സഹപ്രവര്‍ത്തകരടക്കം നൂറു കണക്കിനാളുകളാണ് കാസര്‍കോട്ടെ ആശുപത്രിയില്‍ ഒഴുകിയെത്തിയത്. ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ് ഉള്‍പെടെയുള്ളവര്‍ ആശുപത്രിയിലെത്തി പോസ്റ്റുമോര്‍ട്ടം അടക്കമുള്ള കാര്യങ്ങള്‍ക്ക് നേതൃത്വം വഹിച്ചു. മികച്ച പോലീസുദ്യോഗസ്ഥാനെയാണ് തങ്ങള്‍ക്ക് നഷ്ടപ്പെട്ടതെന്ന് സഹപ്രവര്‍ത്തകര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

കാസര്‍കോട്ടെ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന രേഷ്മയാണ് ഭാര്യ. മക്കള്‍: പവന്‍ (ചിന്മയ സ്‌കൂള്‍ വിദ്യാര്‍ത്ഥി), കല്യാണി (ഉളിയത്തടുക്ക ജയ്മാതാ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി.

Keywords:  Kasaragod, Kerala, Periya, Treatment, Death, Accidental-Death, ASI Pathmanabhan no more.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia