പെരിയയില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് എ.ആര്‍ ക്യാമ്പിലെ ഗ്രേഡ് എ എസ് ഐ മരിച്ചു
Dec 22, 2016, 15:57 IST
പെരിയ: (www.kasargodvartha.com 22/12/2016) പെരിയ കുണിയയില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് എ.ആര്‍ ക്യാമ്പിലെ ഗ്രേഡ് എ എസ് ഐ മരിച്ചു. കാസര്‍കോട് എ.ആര്‍ ക്യാമ്പിലെ ഗ്രേഡ് എ എസ് ഐയും നീലേശ്വരം കരിന്തളം അണ്ടോള്‍ സ്വദേശിയുമായ പത്മനാഭനാണ് (40) മരിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം. പത്മനാഭന്‍ സഞ്ചരിക്കുകയായിരുന്ന കാറില്‍ ടാങ്കര്‍ ലോറിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പത്മനാഭനെ ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ്, ഡിവൈഎസ്പി എം.വി സുകുമാരന്‍ തുടങ്ങി ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്.
ഭാര്യ: രേഷ്മ (ഹെഡ് നേഴ്‌സ്, കാസര്‍കോട്). മക്കള്‍: പവന്‍ (ചിന്മയ സ്‌കൂള്‍ വിദ്യാര്‍ത്ഥി), കല്യാണി (ഉളിയത്തടുക്ക ജയ്മാതാ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി.

(UPDATED)
Keywords: Kasaragod, Kerala, Periya, Accident, Death, Police-officer, Tanker-Lorry, Car-Accident, hospital, Death, Police officer dies in Tanker lorry- car collision.