Join Whatsapp Group. Join now!
Aster MIMS 10/10/2023

മുത്തലിബ് വധം: മുഖ്യപ്രതി കാലിയ റഫീഖ് അറസ്റ്റില്‍

മണ്ണുംകുഴിയിലെ മുത്തലിബിനെ (38) വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ഉപ്പള ബപ്പായിത്തൊട്ടിയിലെ കാലിയ റഫീഖി (40) നെ Muthalib, Murder, Mumbai, Uppala, Kaliya Rafeeq, Kumbala, Police, Gun, Tools, Care,
ഉപ്പള: മണ്ണുംകുഴിയിലെ മുത്തലിബിനെ (38) വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ ഉപ്പള ബപ്പായിത്തൊട്ടിയിലെ കാലിയ റഫീഖി (40) നെ കുമ്പള സി.ഐ. സിബിതോമസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച കുമ്പള പോലിസ് സ്‌റ്റേഷനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഡി.വൈ.എസ്.പി മോഹന ചന്ദ്രന്‍നായരാണ് കാര്യങ്ങള്‍ വിശദീകരിച്ചത്.

നേരത്തെ ഈ കേസിലെ മറ്റു പ്രതികളായ ഉപ്പളയിലെ ശംസുദ്ദീന്‍ എന്ന ശംസു, റഫീഖ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കൃത്യം നടത്തിയ ശേഷം പ്രതികള്‍ കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ ഒളിവില്‍ താമസിച്ചുവരികയായിരുന്നു. രണ്ടുപ്രതികളെ നേരത്തെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കാലിയ റഫീഖിനെ കുറിച്ച് വിവരം ലഭിച്ചത്.
Arrest, Muthalib, Murder, Mumbai, Uppala, Kaliya Rafeeq, Kumbala, Police, Gun

പഴുതുകളടച്ചുള്ള അന്വേഷണത്തിലാണ് കാലിയ റഫീഖിനെ അറസ്റ്റ് ചെയ്യാനായത്. ഉപ്പളയില്‍ ക്വട്ടേഷന്‍ സംഘം രൂപീകരിച്ച് കാലിയ റഫീഖ് പലരേയും ഭീഷണിപ്പെടുത്തി പണം തട്ടിപ്പ് നടത്തിവരികയായിരുന്നു. കാലിയറഫീഖിനെ സംരക്ഷിച്ചുവന്നിരുന്നത് മണല്‍ മാഫിയ സംഘമാണെന്നും ഡി.വൈ.എസ്.പി പറഞ്ഞു.

Muthalib, Murder, Mumbai, Uppala, Kaliya Rafeeq, Kumbala, Police, Gun, Tools, Care,
കാലിയ റഫീഖ്‌
മുത്തലിബിനെ വെടിവെക്കാനുപയോഗിച്ച തോക്ക് പോലിസ് നേരത്തെ കണ്ടെടുത്തിരുന്നു. എന്നാല്‍ വെട്ടാനുപയോഗിച്ച് വാള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മാസം 24ന് രാത്രിയാണ് മുത്തലിബിനെ കൊലപ്പെടുത്തിയത്. കാറില്‍ വീട്ടിലേക്ക് സഞ്ചരിക്കവെ ബൈക്കിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തിയശേഷം വെടിവെച്ചും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു.

Also read:
മുത്തലിബ് വധം: മൂന്നാംപ്രതിയെ പോലീസ് കസ്റ്റഡിയില്‍വിട്ടു

മുത്തലിബ് വധം: കാലിയാ റഫീഖിന് ഒത്താശചെയ്തുകൊടുത്തയാള്‍ മുംബൈയില്‍ പിടിയില്‍

കാലിയാ റഫീഖും കൂട്ടാളികളും മുംബൈയില്‍ ഉള്ളതായി വിവരം

മുത്തലിബ് വധം: കാലിയ റഫീഖിനേയും കൂട്ടാളികളേയും തേടി അന്വേഷണസംഘം കര്‍ണാടകയില്‍

മുത്തലിബിന്റെ ദേഹത്ത് 57 വെട്ട്; വലതു കൈ അറ്റു തൂങ്ങി

മുത്തലിബിന്റെ കൊലയ്ക്കുപിന്നില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക

കൈക്കുഞ്ഞുമായി ഭാര്യയും മക്കളും യാചിച്ചിട്ടും കാലിയ റഫീഖ് മുത്തലിബിനെ വെട്ടിക്കൊന്നു

യുവാവിനെ ഗുണ്ടാസംഘം വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തി


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Arrest, Muthalib, Murder, Mumbai, Uppala, Kaliya Rafeeq, Kumbala, Police, Gun, Tools, Care, Mangalore, Obituary, Accident, National, Injured, Car accident, Lorry, Accident, Hospital, Police, Case, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Advertisement:

Post a Comment