വ്രതം നിയന്ത്രിക്കുന്നു
മനുഷ്യ ശരീരത്തിലെ കണ്ണും കാതും മറ്റ് അവയവങ്ങളുമെല്ലാം സ്രഷ്ടാവിന് മുന്നില്‍ ചോദ്യം ചെയ്യപ്പെടുമെന്ന് വിശുദ്ധ ഖുര്‍ആന്‍ താക്കീത് നല്കുന്നു. ഇതറിയുന്ന വിശ്വാസി ജീവിതത്തിന്റെ തിരക്കു പിടിച്ച പ്രയാണത്തിനിടക്ക് താനറിയാതെ വഴിമാറി നടക്കുന്നു. കണ്ണും കാതും, നാക്കും വായയും കൈകാലുകളും മററംഗങ്ങളുമെല്ലാം ചില ദുര്‍ബല സാഹചര്യങ്ങളില്‍, അശ്രദ്ധമായ നിമിഷങ്ങളില്‍ നിയന്ത്രണം വിട്ടോടുകയും ആപല്‍കരമായ അപകടങ്ങള്‍ വരുത്തിവയ്ക്കുകയും ചെയ്യുന്നു. ഈ അപകടങ്ങളെ നിയന്ത്രിക്കാന്‍ വ്രതം സഹായകമാകും.
മനുഷ്യനിലെ മൃഗീയതയെ നിഹനിക്കുകയാണ് വ്രതം. അനിയന്ത്രിതമായ കോപം, അപഥസഞ്ചാരം, അഹങ്കാരം തുടങ്ങിയ ദുര്‍ഗുണങ്ങള്‍ മനുഷ്യനെ മൃഗമാക്കുകയാണ്. അസൂയ, കുശുമ്പ്, ക്രോധം, അഹംഭാവം എന്നിവ ജന്തുക്കളില്‍ കണ്ടുവരുന്ന ദുര്‍ഗുണങ്ങളത്രെ. അസൂയാലുവായ കാക്കയെയും വികാര ജീവിയായ കോഴിയേയും അഹംഭാവിയായ മൈലിനേയും അഹങ്കാരിയും ക്രൂദ്ധനുമായ സിംഹത്തേയും അതി കൌശലക്കാരനായ മര്‍ക്കടനെയുമൊക്കെ റൂമിയേ പോലുള്ള സ്വൂഫികള്‍ പരിചപ്പെടുത്തിയിട്ടുണ്ട്. വ്യത്യസ്ത ജന്തുക്കളിലുള്ള ഈ ദുര്‍ഗുണങ്ങളെല്ലാം ഒത്തു കൂടിയ ചിലര്‍ മനുഷ്യരിലുണ്ട്. യഥാര്‍ഥത്തില്‍ മൃഗീയമായ നിലവാരത്തില്‍ നിന്നുയരാന്‍ കഴിയാത്ത ഇരുകാലികളാണവര്‍. അത്തരക്കാരെ നിര്‍ബന്ധപൂര്‍വം മനുഷ്യത്വത്തിലേക്കുയര്‍ത്താനുള്ള ഒരു സംവിധാനമാണ് വ്രതം നിര്‍ബന്ധമാക്കിയതിലൂടെ അല്ലാഹു തയാറാക്കിയത്.
ചോദ്യം:
ഖുര്‍ആനില്‍ പേരെടുത്ത് പറഞ്ഞ ഒരേ ഒരു സ്വഹാബി ആര്?
a. അബ്ദുല്ലാഹിബ്‌നു ഉമ്മുമക്തൂം(റ).
b. അബ്ദുല്ലാഹിബ്‌നു അബീസര്ഹ്(റ).
c. സൈദ് ബിന് ഹാരിസ(റ)
മല്‍സരം ഇങ്ങനെ:
- ഫേസ്ബുക്കിലെ kasargodvarthaയുടെയും kvarthaയുടെയും പേജുകള്‍ ലൈക്ക് ചെയ്യുക. (ഇത് വരെ ലൈക്ക് ചെയ്യാത്തവര്‍ക്ക് വേണ്ടി ലൈക്ക് ബട്ടണ്‍ ഈ പേജില്‍).
- ഉത്തരം ഈ പേജിലെ ഫേസ്ബുക്ക് കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യുക.
- വിജയിയെ തൊട്ടടുത്ത ദിവസം ഇതേ പോസ്റ്റില്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്.
- സര്‍പ്രൈസ് ഗിഫ്റ്റ് ലഭിക്കുന്നതിനായി വിജയികള്‍ കാസര്‍കോട്വാര്‍ത്ത ഫേസ്ബുക്ക് ഐഡിയില്‍ വിലാസം പേഴ്സണല്മെസ്സേജ് അയക്കേണ്ടതാണ്.
നിബന്ധനകള്‍:
- ഈ മല്‍സരം അടുത്ത ചോദ്യം പോസ്റ്റ് ചെയ്യുന്നതോടെ അവസാനിക്കും.
- ഒരാള്‍ ഒരു പ്രാവശ്യം മാത്രമേ ഉത്തരം പോസ്റ്റ് ചെയ്യാന്‍ പാടുള്ളു.
- ശരിയുത്തരം പോസ്റ്റ് ചെയ്യുന്നവരില്‍ നിന്ന് വിജയിയെ നെറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും.
- വിജയികള്‍ക്ക് സര്‍പ്രൈസ് ഗിഫ്റ്റ് ഉണ്ടായിരിക്കുന്നതാണ്, ഇത് ഇന്ത്യയിലെവിടേക്കും എത്തിക്കുന്നതാണ്.
- മല്‍സര സംബന്ധമായ എല്ലാ തീരുമാനങ്ങളും കാസര്‍കോട് വാര്‍ത്തയില്‍ നിക്ഷിപ്തമായിരിക്കും.
- കാസര്‍കോട് വാര്‍ത്ത കുടുംബത്തിലെ അംഗങ്ങള്‍ക്കോ സമ്മാനങ്ങള്‍ സ്പോണ്സര് ചെയ്യുന്ന സ്ഥാപനങ്ങളിലുള്ളവര്ക്കോ മത്സരത്തില്‍ പങ്കെടുക്കാന്‍ പാടില്ല.
ഈ മല്‍സരം അവസാനിച്ചു.
ശരിയുത്തരം
c. സൈദ് ബിന് ഹാരിസ(റ)
നറുക്കെടുപ്പിലെ വിജയി
Vadals Rafeeque
ചോദ്യം 2 :
വിശുദ്ധ ഖുര്‍ആനില്‍ ഏറ്റവും കൂടുതല്‍ പ്രതിപാതിക്കപ്പെട്ട പ്രവാചകന്?
- (updated)
Keywords: Quiz, Competition, Online, Kasargod,Ramzan Vasantham, Kvartha, Kasargodvartha,Facebook