city-gold-ad-for-blogger

Accident | കെ എസ് ടി പി റോഡിൽ അപകടം തുടർക്കഥ; ഉദുമയിലും കളനാട്ടും വാഹനാപകടം; ഇരുചക്രവാഹനയാത്രക്കാർക്ക് പരുക്ക്

കളനാട്: (KasargodVartha) കെ എസ് ടി പി റോഡിൽ അപകടം തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം കാർ മലക്കം മറിഞ്ഞ് അസിസ്റ്റന്റ് കലക്ടർക്കും ഗൺമാനും പരുക്കേറ്റ സംഭവവും ഉണ്ടായിരുന്നു. ബുധനാഴ്ച രാവിലെ കളനാട് ജൻക്ഷനിൽ കാറും പാർസൽ വാനും കൂട്ടിയിടിച്ചു. അപകടത്തിൽ ആർക്കും പരുക്കില്ല. മാങ്ങാട് റോഡിൽ നിന്നും കയറി വന്ന കാറും കാസർകോട് ഭാഗത്തേക്ക് പോകുകയായിരുന്ന പാർസൽ വാനുമാണ് കുട്ടിയിടിച്ചത്.

Accident | കെ എസ് ടി പി റോഡിൽ അപകടം തുടർക്കഥ; ഉദുമയിലും കളനാട്ടും വാഹനാപകടം; ഇരുചക്രവാഹനയാത്രക്കാർക്ക് പരുക്ക്

ഭാഗ്യം കൊണ്ടാണ് വൻ ദുരന്തം ഒഴിവായത്. കൂട്ടിയിടിക്കിടെ കാർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഭാഗത്തേക്ക് നീങ്ങി. ഇവിടെ ആളില്ലാതിരുന്ന് അപകടത്തിൻ്റെ തീവ്രത കുറച്ചു. രണ്ട് വാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു.

Accident | കെ എസ് ടി പി റോഡിൽ അപകടം തുടർക്കഥ; ഉദുമയിലും കളനാട്ടും വാഹനാപകടം; ഇരുചക്രവാഹനയാത്രക്കാർക്ക് പരുക്ക്

കഴിഞ്ഞ ദിവസം വൈകീട്ടാണ് ഉദുമയിൽ ഇരുചക്രവാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത്. പരുക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കി. രണ്ട് അപകട കേസും പൊലീസിൽ എത്തിയിട്ടില്ലെന്ന് മേൽപറമ്പ്, ബേക്കൽ പൊലീസ് അധികൃതർ വ്യക്തമാക്കി.

Keywords: Accident, Car, Scooter, KSTP, Road, Injured, Tragedy, Kalanad, Udma, Kasaragod, Road accident in Uduma and Kalanad.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia