city-gold-ad-for-blogger

Explosion | കൊച്ചിയില്‍ നീറ്റ ജലാറ്റിന്‍ കംപനിയില്‍ പൊട്ടിത്തെറി; തൊഴിലാളികളില്‍ ഒരാള്‍ മരിച്ചു, 4 പേര്‍ക്ക് പരുക്ക്

കൊച്ചി: (www.kasargodvartha.com) എറണാകുളം കാക്കനാടുള്ള കിന്‍ഫ്ര വ്യവസായ പാര്‍കിലെ നീറ്റ ജലാറ്റിന്‍ കംപനിയില്‍ പൊട്ടിത്തെറി. കെമികല്‍ മാലിന്യബോടിലുകള്‍ പൊട്ടിത്തെറിച്ച് അന്തര്‍ സംസ്ഥാന തൊഴിലാളി മരിച്ചു. പഞ്ചാബ് സ്വദേശിയായ രാജന്‍ ഒറാങ് (30) ആണ് മരിച്ചത്. നാല് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

ചൊവ്വാഴ്ച (19.09.2023) രാത്രി 8 മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. ബോയിലറില്‍ നിന്ന് നീരാവി പോകുന്ന പൈപ് ലൈനിലാണ് പൊട്ടിത്തെറിയുണ്ടായത്. പരുക്കേറ്റവരില്‍ 2 പേര്‍ മലയാളികളാണ്. ഇടപ്പള്ളി സ്വദേശി നജീബ് (43), തൃക്കാക്കര തോപ്പില്‍ സ്വദേശി സനീഷ് (37), അസം സ്വദേശികളായ കൗശിക്, പങ്കജ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.

ഉപയോഗ ശൂന്യമായ കെമികല്‍ ബോടിലുകളാണ് പൊട്ടിത്തെറിച്ചത്. അടുക്കിവെച്ചിരുന്ന ബോടിലുകളാണ് പൊട്ടിത്തെറിച്ചത്. ആ സമയം ഇതുവഴി കാന്റീനിലേക്ക് നടന്നുപോയവരാണ് അപകടത്തില്‍പെട്ടത്. പരുക്കേറ്റവരെ കാക്കനാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒറാങ്കിന്റെ ശരീര ഭാഗങ്ങള്‍ ചിതറിയ നിലയിലായിരുന്നു. കംപനിയുടെ ബോയിലറിലെ കരാര്‍ ജീവനക്കാരനാണ് ഒറാങ്ക്.

സിറ്റി പൊലീസ് കമീഷണര്‍ എ അക്ബര്‍, ഡെപ്യൂടി കമീഷണര്‍ എസ് ശശിധരന്‍, അസി. പൊലീസ് കമീഷണര്‍ പി വി ബേബി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ഫോറന്‍സിക് പരിശോധനക്ക് ശേഷം കൂടുതല്‍ തുടര്‍നടപടികളിലേക്ക് കടക്കും. സിസി ടിവി ദൃശ്യങ്ങളടക്കം പരിശോധിക്കും.

രാജന്‍ ഒറാങ്കിന്റെ മൃതദേഹം രാത്രി കളമശ്ശേരി മെഡികല്‍ കോളജ് മോര്‍ചറിയിലേക്ക് മാറ്റി. സ്‌ഫോടനം ഉണ്ടായ പ്രദേശത്തുകൂടിയുള്ള സഞ്ചാരം പൊലീസ് നിയന്ത്രണത്തിലാക്കിയിരിക്കുകയാണ്.


Explosion | കൊച്ചിയില്‍ നീറ്റ ജലാറ്റിന്‍ കംപനിയില്‍ പൊട്ടിത്തെറി; തൊഴിലാളികളില്‍ ഒരാള്‍ മരിച്ചു, 4 പേര്‍ക്ക് പരുക്ക്


Keywords: News, Kerala, Kerala-News, Top-Headlines, Accident-News, Police, Kochi News, Death, Injured, Nitta Gelatin, Company, Accident, Treatment, Hospital, Kochi: One Died and Four Injured in Nitta Gelatin Company Accident.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia