city-gold-ad-for-blogger

Bakal Beach | ബേകല്‍ ബിച് പാര്‍ക് അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നതായി കെകെ അബ്ദുല്‍ ലത്വീഫ്

കാസര്‍കോട്: (www.kasargodvartha.com) ബിആര്‍ഡിസി യില്‍ നിന്നും കരാര്‍ അടിസ്ഥാനത്തില്‍ അടുത്ത പത്ത് വര്‍ഷത്തേക്ക് നടത്തിപ്പിന് ഏറ്റെടുത്ത ക്യൂ എച് ഗ്രൂപ് അന്താരാഷ്ട്ര നിലവാരത്തില്‍ പാര്‍കിനെ നവീകരിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണെന്ന് ക്യൂ എച് ഗ്രൂപ് ഡയറക്ടര്‍ കെകെ അബ്ദുല്‍ ലത്വീഫ് പറഞ്ഞു.

Bakal Beach | ബേകല്‍ ബിച് പാര്‍ക് അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നതായി കെകെ അബ്ദുല്‍ ലത്വീഫ്

ബീച് പാര്‍കില്‍ അഞ്ച് കോടിയുടെ പുനരുദ്ധാരണ സൗന്ദര്യ വത്കരണ വികസന പദ്ധതിയാണ് ടൂറിസം വകുപ്പ് തയാറാക്കിയിട്ടുള്ളത്. കരാര്‍ വ്യവസ്ഥ പ്രകാരം പകുതി തുകയായ 2. 5 കോടി സംരഭകര്‍ ബിആര്‍ഡിസിയില്‍ കെട്ടി വെച്ചാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഇതില്‍ പകുതി തുക ടൂറിസം വകുപ്പ് നല്‍കും.

ബീച് പാര്‍ക് വികസന പദ്ധതികള്‍ തുടങ്ങി പൂര്‍ത്തിയാവാന്‍ ഒരു വര്‍ഷമെങ്കിലുമെടുക്കും എന്നാണ് കണക്കാക്കുന്നത് .ചില്‍ഡ്രന്‍സ് പാര്‍ക് നവീകരിച്ചു. ബീചിലെത്തുന്നവരുടെ സൗകര്യത്തിനായി ഇന്റര്‍നാഷനല്‍ ടോയ്‌ലറ്റ് പ്രവര്‍ത്തിച്ച് തുടങ്ങി.

ടൂറിസം വകുപ്പും, പാര്‍ക് നടത്തിപ്പുകാരും നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ അന്താരാഷ്ട്ര നിലവാരമുളള അഡ്വഞ്ചര്‍ ആക്ടിവിറ്റീസ്, സ്‌കൂബ ഡൈവിംഗ്, അമ്യൂസ്‌മെന്റ് ആക്ടിവിറ്റീസ്, ബീച് ടെന്റുകള്‍ എന്നിവയും പുതിയതായി ഒരുക്കും.

ബീച് പാര്‍കിനെ ഡെസ്റ്റിനേഷന്‍ മാര്യേജ്, എം ഐ സി ഇ (Meeting Incentives Conferences and Exhibitions) എന്നിവയുടെ ഹബാക്കി മാറ്റാനുമുള്ള ശ്രമം തുടങ്ങിയതായും അന്താരാഷ്ട്ര ബീച് ഫെസ്റ്റിവലിന് വേദിയാവുന്ന ബേകല്‍ ബീച് പാര്‍ക് ബിആര്‍ഡിസിയുമായും സംഘാടക സമിതിയുമായും നല്ല നിലയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

Keywords:  KK Abdul Latif says work of upgrading Bakal Beach Park to international standards is in progress, Kasaragod, News, KK Abdul Latif, Bakal Beach Park, International Standards, Destination Marriage, Tourism Department, Beach Tent, Kerala News. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia