city-gold-ad-for-blogger

Awards | നെല്ലിക്കാട്ട് ജനമിത്ര കലാകായിക സാംസ്കാരിക വേദിയുടെ പുരസ്കാരങ്ങൾ എം കുഞ്ഞമ്പു പൊതുവാളിനും വാവടുക്കം കുഞ്ഞമ്പു പണിക്കർക്കും

കാസർകോട്: (www.kasargodvartha.com) വ്യത്യസ്ത മേഖലകളിലെ മികവിന് നെല്ലിക്കാട്ട് ജനമിത്ര കലാകായിക സാംസ്കാരിക വേദി ഏർപെടുത്തിയ പ്രഥമ ജനമിത്ര പുരസ്കാരങ്ങൾ എം കുഞ്ഞമ്പു പൊതുവാളിനും വാവടുക്കം കുഞ്ഞമ്പു പണിക്കർക്കും സമ്മാനിക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രശസ്ത സാഹിത്യകാരനും കുങ്കുമം അവാർഡ് ജേതാവുമായ നെല്ലിക്കാട്ട് കൃഷ്ണൻ മാസ്റ്ററുടെ പേരിലുള്ള പുരസ്കാരമാണ് സാംസ്കാരിക-വിദ്യാഭ്യാസ- പ്രാദേശിക ചരിത്ര രചന മേഖലകളിലെ സംഭാവനകൾക്ക് എം കുഞ്ഞമ്പു പൊതുവാളിന് സമ്മാനിക്കുന്നത്.

Awards | നെല്ലിക്കാട്ട് ജനമിത്ര കലാകായിക സാംസ്കാരിക വേദിയുടെ പുരസ്കാരങ്ങൾ എം കുഞ്ഞമ്പു പൊതുവാളിനും വാവടുക്കം കുഞ്ഞമ്പു പണിക്കർക്കും

നെല്ലിക്കാട്ട് കൃഷ്ണൻ പണിക്കർ സ്മാരക ജനമിത്ര പുരസ്കാരമാണ് തെയ്യം ആചാര്യൻ വാവടുക്കം കുഞ്ഞമ്പു പണിക്കർക്ക് നൽകുന്നത്. നെല്ലിക്കാട്ട് ജനമിത്ര ഭാരവാഹികൾ അടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. പുരസ്കാരം സെപ്തംബർ 22 ന് വൈകീട്ട് ആറ് മണിക്ക് ബല്ലാ ഈസ്റ്റ് ഗവ. ഹയർ സെകൻഡറി സ്കൂളിൽ ഇ ചന്ദ്രശേഖരൻ എംഎൽഎ സമ്മാനിക്കും. വള്ളുവനാട് ബ്രഹ്മയുടെ രണ്ട് നക്ഷത്രങ്ങൾ നാടകം അരങ്ങേറും.


വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ കെ വി രാഘവൻ, കൺവീനർ ഗിരീഷ് ബാബു കെ, പി അശോകൻ മാസ്റ്റർ, വിജയകുമാർ കെ, പി ചന്ദ്രൻ, രഞ്ജിത്ത് പാറക്കാടൻ, പി അശോകൻ മാസ്റ്റർ, രാജൻ പണിക്കർ, അഭിജിത്ത് കെ എന്നിവർ സംബന്ധിച്ചു.

Keywords: News, Kasaragod, Kerala, Awards, Nellikkad, Awards to M Kunhambu Pothuval and Vavadukkam Kunhambu Panikkar.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia