city-gold-ad-for-blogger
Aster MIMS 10/10/2023

Midday Work | ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ച് യുഎഇ; ജൂണ്‍ 15 മുതല്‍ 3 മാസം തുറസായ സ്ഥലങ്ങളിലുള്ള ജോലികള്‍ക്ക് വിലക്ക്; ലംഘിച്ചാല്‍ 50,000 ദിര്‍ഹം പിഴ

അബൂദബി: (www.kasargodvartha.com) യുഎഇയില്‍ ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു. തുറസായ സ്ഥലങ്ങളിലും നേരിട്ടുള്ള സൂര്യപ്രകാശം കൊള്ളുന്ന ജോലികള്‍ക്കുമാണ് വിലക്കുള്ളതെന്ന് യുഎഇ മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. ഈ മാസങ്ങളില്‍ ഉച്ചയ്ക്ക് 12.30 മുതല്‍ വൈകുന്നേരം മൂന്ന് മണി വരെയാണ് നിയന്ത്രണം. 

നിയമം പ്രാബല്യത്തിലുള്ള മാസങ്ങളില്‍ പരമാവധി ജോലി സമയം എട്ട് മണിക്കൂറില്‍ കൂടാന്‍ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. നിയമം ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ ഓരോ തൊഴിലാളിക്കും 5000 ദിര്‍ഹം വീതം പിഴ ചുമത്തും. നിരവധി പേര്‍ ഇങ്ങനെ നിയമം ലംഘിച്ച് ജോലി ചെയ്യുന്നതായി കണ്ടെത്തുന്ന സ്ഥലങ്ങളില്‍ പരമാവധി 50,000 ദിര്‍ഹം വരെ പിഴ ചുമത്തും. 

Midday Work | ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ച് യുഎഇ; ജൂണ്‍ 15 മുതല്‍ 3 മാസം തുറസായ സ്ഥലങ്ങളിലുള്ള ജോലികള്‍ക്ക് വിലക്ക്; ലംഘിച്ചാല്‍ 50,000 ദിര്‍ഹം പിഴ

ഈ സമയത്തില്‍ അധികം ജോലി ചെയ്യിച്ചാല്‍ അത് ഓവര്‍ടൈം ജോലിയായി കണക്കാക്കി അതിന് അധിക വേതനം നല്‍കണം. ഉച്ചവിശ്രമ സമയത്ത് ഇവര്‍ക്ക് വിശ്രമിക്കാന്‍ തണലുള്ള സ്ഥലം ഒരുക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

അതേസമയം നിയമത്തില്‍ നിന്ന് ചില ജോലികള്‍ക്ക് പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെടുന്ന പൊതുജനങ്ങള്‍ 600590000 എന്ന നമ്പറില്‍ വിളിച്ച് അവ റിപോര്‍ട് ചെയ്യണമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Keywords: Gulf, News, World, UAE, Work Ban, Midday work, Fine, Employee, Job,  Up to Dh50,000 fine: UAE announces 3-month midday work ban from June 15.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL