city-gold-ad-for-blogger
Aster MIMS 10/10/2023

HC Order | 'ആശുപത്രി അറ്റന്‍ഡര്‍മാര്‍ യുവതികളുടെ മൃതദേഹത്തില്‍ ശവഭോഗം നടത്തുന്നു'; കുറ്റകൃത്യം തടയാന്‍ മോര്‍ചറികളില്‍ സിസിടിവികള്‍ സ്ഥാപിക്കണമെന്ന് കര്‍ണാടക ഹൈകോടതി

ബെംഗ്‌ളൂറു: (www.kasargodvartha.com) മോര്‍ചറികളില്‍ സിസിടിവികള്‍ സ്ഥാപിക്കണമെന്ന് കര്‍ണാടക ഹൈകോടതിയുടെ നിര്‍ദേശം. സര്‍കാര്‍, സ്വകാര്യ ആശുപത്രി മോര്‍ചറികളില്‍ സിസിടിവികള്‍ സ്ഥാപിക്കാന്‍ ആറ് മാസത്തെ സമയം കോടതി സര്‍കാരിന് നല്‍കിയിരിക്കുകയാണ്. 

ആശുപത്രി അറ്റന്‍ഡര്‍മാര്‍ യുവതികളുടെ മൃതദേഹത്തില്‍ ശവഭോഗം നടത്തുകയാണെന്നും ഇത് തടയാന്‍ സുരക്ഷ വര്‍ധിപ്പിക്കണമെന്നും സംസ്ഥാന സര്‍കാരിനോട് കോടതി ആവശ്യപ്പെട്ടു. ദൗര്‍ഭാഗ്യവശാല്‍ രാജ്യത്ത് ശവരതിയ്‌ക്കെതിരായ നിയമമില്ലെന്നും ശവരതി ക്രിമിനല്‍ കുറ്റകൃത്യമാക്കി കേന്ദ്രം നിയമം പാസാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 

പൊതുജനത്തിന് നേരിട്ട് കാണാവുന്ന തരത്തില്‍ പോസ്റ്റുമോര്‍ടം റൂം തയ്യാറാക്കരുത്. മൃതദേഹത്തെയും മരണപ്പെട്ടവരുടെ കുടുംബത്തെയും എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെപ്പറ്റി ആശുപത്രി ജീവനക്കാര്‍ക്ക് കൃത്യമായ ധാരണയുണ്ടാവണമെന്നും കോടതി പറഞ്ഞു.

ആത്മഹത്യ, എയ്ഡ്‌സ് പോലുള്ള രോഗികള്‍ മരണപ്പെട്ടാല്‍ അത്തരം രോഗികളുടെ വിവരങ്ങള്‍ ആശുപത്രികള്‍ രഹസ്യമാക്കി വയ്ക്കണം. സിസിടിവികള്‍ക്കൊപ്പം മോര്‍ചറികള്‍ വൃത്തിയായി സൂക്ഷിക്കാനും ഹൈകോടതി നിര്‍ഡേശം നല്‍കി. ജസ്റ്റിസ് ബി വീരപ്പയും ജസ്റ്റിസ് വെങ്കടേഷ് നായികും ചേര്‍ന്ന ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

അതേസമയം, മരിച്ച സ്ത്രീയെ ബലാത്സംഗം ചെയ്യുന്നത് ഐപിസി സെക്ഷന്‍ 376 പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമായി കണക്കാക്കില്ലെന്ന് കര്‍ണാടക ഹൈകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. മൃതദേഹങ്ങളെ ബലാത്സംഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നിയമം കൊണ്ടുവരണമെന്നും ഹൈകോടതി കേന്ദ്ര സര്‍കാരിനോട് നിര്‍ദേശിച്ചു. 

ഇതിനായി, ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ (IPC) നിലവിലുള്ള പ്രസക്തമായ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുകയോ അല്ലെങ്കില്‍ ഈ കുറ്റകൃത്യത്തിനെതിരെ പുതിയ കര്‍ശനമായ നിയമം കൊണ്ടുവരികയോ വഴി പ്രതികള്‍ക്ക് കഠിനമായ ശിക്ഷ ലഭിക്കുമെന്ന് ബെഞ്ച് നിരീക്ഷിച്ചു.

തുമകുറു ജില്ലയില്‍ യുവതിയെ കൊലപ്പെടുത്തിയശേഷം ബലാത്സംഗം ചെയ്തെന്ന കേസില്‍ രംഗരാജു എന്നയാള്‍ക്കെതിരെ ചുമത്തിയ 10 വര്‍ഷത്തെ തടവ് റദ്ദാക്കിക്കൊണ്ടാണ് കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്. ബലാത്സംഗ കേസുകളില്‍ കുറ്റം ചാര്‍ത്തുന്ന ഐപിസി 376-ാം വകുപ്പില്‍ മൃതദേഹം ബലാത്സംഗം ചെയ്യുന്ന വ്യക്തിയെ കുറ്റക്കാരനാക്കാനുള്ള നിയമം ഇല്ലാത്തതിനാലാണ് ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയതെന്ന് വിധിയില്‍ പറയുന്നു. 

യുവതിയെ കൊലപ്പെടുത്തി, മൃതദേഹം ബലാത്സംഗം ചെയ്തു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എന്നാല്‍, കൊലപാതകക്കേസില്‍ ഇയാള്‍ക്ക് ഐപിസി 302-ാം വകുപ്പ് പ്രകാരം കഠിനമായ ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ചത് ശരിവച്ചപ്പോള്‍ ബലാത്സംഗ കേസിലെ ശിക്ഷയില്‍ നിന്ന് ഒഴിവായി.

HC Order | 'ആശുപത്രി അറ്റന്‍ഡര്‍മാര്‍ യുവതികളുടെ മൃതദേഹത്തില്‍ ശവഭോഗം നടത്തുന്നു'; കുറ്റകൃത്യം തടയാന്‍ മോര്‍ചറികളില്‍ സിസിടിവികള്‍ സ്ഥാപിക്കണമെന്ന് കര്‍ണാടക ഹൈകോടതി



Keywords:  News, National, National-News, Top-Headlines, Karnataka HC, Government, CCTV Camera, Mortuary, Dead Body, 'Hospital attendants assaulting dead bodies of young women', Karnataka HC orders CCTV monitoring of mortuaries.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL