city-gold-ad-for-blogger

Arrested | ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ചെന്ന കേസിലെ പ്രതി റിമാന്‍ഡില്‍

കണ്ണൂര്‍: (www.kasargodvartha.com) ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16 വയസുകാരിയെ നിര്‍ബന്ധിച്ച് ബിയര്‍ കുടിപ്പിച്ച് ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന കേസിലെ പ്രതിയായ യുവാവ് റിമാന്‍ഡില്‍. വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എ എം ശമിലിനെ(38) ആണ് തളിപറമ്പ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പോക്‌സോ ചുമത്തി അറസ്റ്റു ചെയ്ത് തളിപ്പറമ്പ് പോക്‌സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ഇന്‍സ്റ്റഗ്രാം വഴി ഉണ്ടായ പരിചയം മുതലെടുത്ത് ശമില്‍ പെണ്‍കുട്ടിയെ ബൈകില്‍ കയറ്റി കൊണ്ടുപോയി പറശ്ശിനിക്കടവ് സ്‌നേക് പാര്‍കും മറ്റും സന്ദര്‍ശിച്ചശേഷം ഒരു ബാറില്‍ എത്തിച്ച് ബിയര്‍ വാങ്ങി നിര്‍ബന്ധിപ്പിച്ച് കഴിപ്പിക്കുകയായിരുന്നു. ഇതോടെ അവശയായ പെണ്‍കുട്ടിയെ മറ്റൊരു കേന്ദ്രത്തില്‍ എത്തിച്ചു പീഡനത്തിന് വിധേയയാക്കി എന്നാണു പരാതി.

Arrested | ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ചെന്ന കേസിലെ പ്രതി റിമാന്‍ഡില്‍

രണ്ടു ദിവസമായി പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. തുടര്‍ന്ന്

പെണ്‍കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് വളപട്ടണത്തു നിന്നും പ്രതിയായ യുവാവിനെ അറസ്റ്റു ചെയ്യുകയായിരുന്നു.

Keywords:  Man arrested for molesting minor girl, Kannur, News, Police, Arrested, Complaint, Missing, Minor Girl, Police, Kerala. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia