city-gold-ad-for-blogger

Remanded | മുന്‍ഭാര്യയെ വിവാഹം ചെയ്യാന്‍ ഒരുങ്ങിയ യുവാവിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ആദ്യ ഭര്‍ത്താവ് റിമാന്‍ഡില്‍

കണ്ണൂര്‍: (www.kasargodvartha.com) മുന്‍ഭാര്യയെ വിവാഹം ചെയ്യാന്‍ ഒരുങ്ങിയ യുവാവിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ആദ്യഭര്‍ത്താവ് റിമാന്‍ഡില്‍. ആനന്ദനെ (42)യാണ് പരിയാരം എസ്‌ഐ പി സി സഞ്ജയ് കുമാര്‍ അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പൊലീസ് പറയുന്നത്: ഇക്കഴിഞ്ഞ 20ന് രാത്രി എട്ട് മണിയോടെ ചെറുതാഴം കക്കോണിയിലായിരുന്നു സംഭവം. കക്കോണിയിലെ സുമേഷിനെ (41) യാണ് ഇയാള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വിവാഹമോചിതയായ യുവതിയെ തൊട്ടടുത്ത ദിവസം വിവാഹം കഴിക്കാനൊരുക്കങ്ങള്‍ നടക്കുകയായിരുന്നു.

Remanded | മുന്‍ഭാര്യയെ വിവാഹം ചെയ്യാന്‍ ഒരുങ്ങിയ യുവാവിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ആദ്യ ഭര്‍ത്താവ് റിമാന്‍ഡില്‍

ഇതിനിടെയാണ് മുന്‍ ഭര്‍ത്താവായ ആനന്ദ് റോഡരികിലൂടെ നടന്നു പോകുകയായിരുന്ന സുമേഷിനെ സ്‌കൂടര്‍ ഇടിച്ചിട്ടശേഷം ഹെല്‍മെറ്റ് കൊണ്ട് ആക്രമിച്ചത്. കാലിന്റെ എല്ല് തകര്‍ന്ന് ഗുരുതരമായി പരുക്കേറ്റ സുമേഷ് മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിയാരം പൊലീസ് വധ ശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.

Keywords: Kannur, News, Kerala, Arrest, Arrested, Crime, accused, Murder attempt, Attack, Police, Remanded, Court,  Kannur: Murder attempt against man; Accused remanded.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia