Accidental Death | 3 മാസം മുമ്പുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി
കാഞ്ഞങ്ങാട്: (www.kasargodvartha.com) മൂന്ന് മാസം മുമ്പുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. ഹൊസ്ദുര്‍ഗ് അയ്യപ്പ ഗാരേജിന് സമീപത്തെ ഓടോ റിക്ഷ ഡ്രൈവര്‍ പ്രേംകുമാറിന്റെ മകന് വിനയരാജ് (20) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 20 ന് പാലക്കുന്ന് ഭരണി മഹോല്‍സവം കണ്ട് മടങ്ങുന്ന വഴി പുലര്‍ചെ ആറ് മണിയോടെയാണ് അപകടം നടന്നത്. ഹൊസ്ദുര്‍ഗ് ലിറ്റില്‍ ഫ്ളവര്‍ സ്കൂളിന് സമീപംവെച്ച് വിനയരാജും സുഹൃത്ത് കിരണും സഞ്ചരിച്ച ബൈക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ വിനയരാജിനെ പരിയാരത്തെ കണ്ണൂര്‍ മിംസ് ആശുപത്രിയിലും പിന്നീട് മംഗ്ളൂറിലെ ഏനപ്പോയ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ചികിത്സ വിഫലമായതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.
ചൊവ്വാഴ്ച രാവിലെ 6.20 മണിയോടെയാണ് മരണം സംഭവിച്ചത്. യുവാവിന്റെ മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ടത്തിനുശേഷം പുതിയകോട്ട ബിജെപി ഓഫീസായ കെജി മാരാര്‍ മന്ദിര പരിസരത്ത് പൊതുദര്‍ശനത്തിന് വയ്ക്കും.
ശേഷം വീട്ടില്‍ കൊണ്ടുപോയി ബന്ധുക്കളെ കാണിച്ച് പുതിയ കോട്ടയിലെ പൊതുശ്മശാനത്തില്‍ സംസ്കരിക്കും. മരണ വിവരമറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് ആശുപത്രിയിലേക്കും വീട്ടിലേക്കുമായി എത്തിയത്.
Keywords: News, Kerala, Kerala-News, Kanhangad, Hospital, Youth Died, Road Accident, Accidental Death, Kasaragod, Mangaluru, Top-Headlines, Kanhangad: Youth died in road accident.