city-gold-ad-for-blogger
Aster MIMS 10/10/2023

Electric Lorry | ആദ്യ ഇലക്ട്രിക് മാലിന്യ ശേഖരണ ലോറി പുറത്തിറക്കി അബൂദബി; 'പ്രതിവര്‍ഷം 4000 ടണ്ണിലേറെ കാര്‍ബണ്‍ഡയോക്സൈഡ് പുറന്തള്ളല്‍ കുറക്കാന്‍ കഴിയും'

അബൂദബി: (www.kasargodvartha.com) ആദ്യ ഇലക്ട്രിക് മാലിന്യ ശേഖരണ ലോറി പുറത്തിറക്കി. ഈ പരിസ്ഥിതി സൗഹൃദ ലോറി അവതരിപ്പിച്ചത് അബൂദബി മാലിന്യനിര്‍മാര്‍ജന വകുപ്പായ തദ് വീര്‍ ആണ്. റിനൗള്‍ട് ട്രക്സ് മിഡിലീസ്റ്റ്, അല്‍ മസൂദ് ഗ്രൂപ് എന്നിവയുമായി സഹകരിച്ചാണ് മാലിന്യ ശേഖരണത്തിന് ഇലക്ട്രിക് ലോറി ഏര്‍പെടുത്തിയത്.

ലോറിയുടെ പ്രവര്‍ത്തന മികവ് പരിശോധിക്കുന്നതിന് പുറമേ ഇവ പോവുന്ന റൂട്ടുകളില്‍ മതിയായ ചാര്‍ജിങ് സ്റ്റേഷനുകള്‍ അധികൃതര്‍ ഉറപ്പുവരുത്തും. മാലിന്യശേഖരണത്തിന് ഇലക്ട്രിക് ലോറി ഏര്‍പെടുത്തുന്നതില്‍ തങ്ങള്‍ ആകാംക്ഷാഭരിതരാണെന്ന് തദ് വീര്‍ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂടീവുമായ അലി അല്‍ ധാഹരി പറഞ്ഞു. 

Electric Lorry | ആദ്യ ഇലക്ട്രിക് മാലിന്യ ശേഖരണ ലോറി പുറത്തിറക്കി അബൂദബി; 'പ്രതിവര്‍ഷം 4000 ടണ്ണിലേറെ കാര്‍ബണ്‍ഡയോക്സൈഡ് പുറന്തള്ളല്‍ കുറക്കാന്‍ കഴിയും'

ലോറി ശേഖരിക്കുന്നത് അബൂദബിയിലെ ഗാര്‍ഹിക മാലിന്യമായിരിക്കും. പാരിസിലും ബാഴ്ലസലോണയിലുമാണ് റിനൗള്‍ടിന്റെ ട്രകുകള്‍ നിരത്ത് കീഴടക്കിയിരിക്കുന്നത്. ഒറ്റചാര്‍ജില്‍ 200 കിലോമീറ്ററിനിടക്ക് ദൂരം സഞ്ചരിക്കാന്‍ ഈ ഇലക്ട്രിക് വാഹനത്തിനാകും. ഇരുനഗരങ്ങളിലും ഇലക്ട്രിക് ലോറികളുടെ ഉപയോഗത്തിലൂടെ പ്രതിവര്‍ഷം നാലായിരം ടണ്ണിലേറെ കാര്‍ബണ്‍ഡയോക്സൈഡ് പുറന്തള്ളല്‍ കുറക്കാന്‍ കഴിയുന്നുവെന്നാണ് കണക്ക്.   

Keywords: Gulf, World, Top-Headlines, Electric Lorry, Waste, Waste collection,  Abu Dhabi launches first all-electric waste collection lorry.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL