city-gold-ad-for-blogger

റാണിപുരം വനമേഖലയില്‍ മൃഗവേട്ട; കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന് ഇറച്ചികടത്തിയ നിലയില്‍ കണ്ടെത്തി

രാജപുരം: (www.kasargodvartha.com 27.12.2019) റാണിപുരം വനമേഖലയില്‍ മൃഗവേട്ട. കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന് ഇറച്ചികടത്തിയ നിലയില്‍ കണ്ടെത്തി. എന്‍. എ എസ്റ്റേറ്റിന് സമീപം മരുതോം മണിയാണി മാനിയിലാണ് കാട്ടുപോത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കാസര്‍കോട് ഫ്‌ളയിംഗ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ എം കെ നാരായണന്റെ നേതൃത്വത്തില്‍ പനത്തടി, മരുതോം സെക്ഷന്‍ ജീവനക്കാര്‍ നടത്തിയ ഉള്‍ക്കാട് പരിശോധനയിലാണ് മൃഗവേട്ട നടത്തിയതായി വ്യക്തമായത്. സംഭവം സംബന്ധിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കാട്ടുപോത്തിന്റെ തലയും കാലുമടക്കമുള്ള ഭാഗങ്ങളാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഒമ്പത് വയസുള്ള 500 കിലോയോളം തൂക്കം വരുന്ന കാട്ടുപോത്തിനെയായിരിക്കാം കൊന്നതെന്നാണ് പ്രാഥമിക നിഗമനം. ഇറച്ചിയെടുത്തശേഷം തെളിവ് നശിപ്പിക്കാനായി തലയും കാലുമടക്കമുള്ള ഭാഗങ്ങള്‍ കത്തിച്ചുകളയാനുള്ള ശ്രമവും നായാട്ടുസംഘം നടത്തിയതായി വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. വിവരമറിഞ്ഞ് കണ്ണൂര്‍ ഫ്‌ളയിംഗ് സ്‌ക്വാഡ് ഡി എഫ് ഒ ബി രാഹുലും സ്ഥലത്തെത്തി.

റാണിപുരം വനമേഖലയില്‍ മൃഗവേട്ട; കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന് ഇറച്ചികടത്തിയ നിലയില്‍ കണ്ടെത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Top-Headlines, Ranipuram, Animal Hunting in Ranipuram forest
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia