City Gold
news portal
» » » » » » » » » ഡിഫ്ത്തീരിയ, വില്ലന്‍ ചുമ, ഹെപ്പറ്ററ്റീസ് തുടങ്ങി ആറോളം രോഗങ്ങളെ പ്രതിരോധിക്കാനുള്ള പെന്റവാലന്റ് വാക്‌സിന്‍ ലഭ്യമല്ല; ആരോഗ്യവകുപ്പ് പന്താടുന്നത് കുട്ടികളുടെ ആരോഗ്യം വെച്ച്

കാസര്‍കോട്: (www.kasargodvartha.com 07.11.2019) ഡിഫ്ത്തീരിയ, വില്ലന്‍ ചുമ, ഹെപ്പറ്ററ്റീസ് തുടങ്ങി ആറോളം രോഗങ്ങളെ പ്രതിരോധിക്കാനുള്ള പെന്റവാലന്റ് വാക്‌സിന്‍ കാസര്‍കോട് ജില്ലയില്‍ ലഭ്യമല്ല. ആരോഗ്യവകുപ്പ് പന്താടുന്നത് കുട്ടികളുടെ ആരോഗ്യം വെച്ചാണെന്നുള്ള ആരോപണം ശക്തമായി. ജില്ലയില്‍ നവജാത ശിശുക്കള്‍ക്ക് നല്‍കുന്ന പെന്റവാലന്റ് വാക്‌സിന്‍ കഴിഞ്ഞ രണ്ടാഴ്ച്ചയിലധികമായി കിട്ടാതായതോടെ നിരവധി കുട്ടികളാണ് കൃത്യമായ കാലക്രമത്തില്‍ നല്‍കേണ്ട വാക്‌സിനേഷന്‍ ലഭിക്കാതെ ജില്ലയിലുള്ളത്. റീജിയണല്‍ സെന്ററില്‍ നിന്ന് മരുന്നെത്താത്തതാണ് ക്ഷാമത്തിന് കാരണമെന്നും പ്രശ്‌ന പരിഹാരത്തിനായി നടപടി സ്വീകരിച്ചതായും ഡിഎംഒ അറിയിച്ചു.

നവജാത ശിശുക്കള്‍ക്ക് ഒന്നര മാസം മുതല്‍ ഓരോ മാസം ഇടവേളയില്‍ നല്‍കുന്ന പെന്റവാലന്റ് വാക്‌സിനാണ് ജില്ലയില്‍ ലഭ്യമല്ലാതായത്. ജില്ലയില്‍ കാസര്‍കോട് ജനറല്‍ ആശുപത്രി ഉള്‍പ്പടെ ഒരു സര്‍ക്കാര്‍ ആശുപത്രികളിലും വാക്‌സിന്‍ കഴിഞ്ഞ രണ്ടാഴ്ച്ചയിലധികമായി ലഭ്യമല്ല. കുട്ടികളെയും കൊണ്ട് ആശുപത്രികളിലെത്തുന്നവര്‍ വാക്‌സിന്‍ എത്തിയില്ല എന്ന വിശദീകരണം കേട്ട് മടങ്ങേണ്ട അവസ്ഥയാണ്. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ആഴ്ച്ചയില്‍ മൂന്ന് ദിവസം വാക്‌സിനേഷന്‍ നടത്തുന്ന കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ മാത്രം ദിവസം 120 ഓളം കുഞ്ഞുങ്ങളെത്താറുണ്ട്. വാക്‌സിന്‍ ലഭ്യമല്ലാത്തതിനാല്‍ ഭൂരിഭാഗം ആളുകളും വന്ന് മടങ്ങിപോകുന്ന സ്ഥിതിയാണ്.


ഡിഫ്ത്തീരിയ, വില്ലന്‍ ചുമ, ഹെപ്പറ്ററ്റീസ് തുടങ്ങി ആറോളം രോഗങ്ങളെ പ്രതിരോധിക്കുന്നതാണ് പെന്റവാലന്റ് വാക്‌സിന്‍, കുഞ്ഞുങ്ങള്‍ക്ക് ഒന്നര മാസം പ്രായമാകുന്നത് മുതല്‍, ഓരോ മാസം ഇടവേളയില്‍ രണ്ടര മാസം, മൂന്നര മാസം പ്രായങ്ങളിലായി മൂന്ന് ഘട്ടങ്ങളിലായി നല്‍കേണ്ടതാണ് പെന്റവാലന്റ് വാക്‌സിന്‍ . വാക്‌സിന്‍ ലഭ്യമാക്കേണ്ട കോഴിക്കോട് റീജണല്‍ സെന്ററില്‍ മരുന്നില്ലാത്തതാണ് ക്ഷാമത്തിന് കാരണമെന്നാണ് ജില്ലാ ആരോഗ്യവകുപ്പ് നല്‍കുന്ന വിശദീകരണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: news, kasaragod, Kerala, health, District-Hospital, hospital, Child, pentavalent vaccine out of stock in kasaragod

About Kvartha Delta

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date