Join Whatsapp Group. Join now!
Aster MIMS 10/10/2023

ഓട്ടോ ഡ്രൈവര്‍ പോലീസില്‍ ഏല്‍പ്പിച്ച യുവതിയുടെ ഫോണിലേക്ക് കോളുകളുടെ പ്രവാഹം, ഓണാക്കിവെച്ചപ്പോള്‍ ഒറ്റ ദിവസം കൊണ്ട് എത്തിയത് 614 കോളുകള്‍; പിന്നാമ്പുറം അന്വേഷിച്ച പോലീസ് ഞെട്ടി

എട്ടുദിവസം മുമ്പ് നഗരത്തിലെ ഒരു ഓട്ടോ ഡ്രൈവര്‍ക്ക് കളഞ്ഞുകിട്ടി പോലീസില്‍ ഏല്‍പ്പിച്ച മൊബൈല്‍ ഫോണിലേക്ക് കോളുകളുടെ പ്രവാഹം കണ്ട് പോലീസ്kasaragod, news, Kerala, Auto Driver, Police, enquiry, Mobile Phone, Crime
കാസര്‍കോട്: (www.kasargodvartha.com 19.10.2019) എട്ടുദിവസം മുമ്പ് നഗരത്തിലെ ഒരു ഓട്ടോ ഡ്രൈവര്‍ക്ക് കളഞ്ഞുകിട്ടി പോലീസില്‍ ഏല്‍പ്പിച്ച മൊബൈല്‍ ഫോണിലേക്ക് കോളുകളുടെ പ്രവാഹം കണ്ട് പോലീസ് ഞെട്ടി. ഫോണ്‍ ഓണ്‍ ചെയ്ത് വെച്ചപ്പോള്‍ ഒറ്റദിവസം കൊണ്ട് തന്നെ 614 കോളുകളാണ് ഈ ഫോണിലേക്ക് വന്നത്. പിന്നാമ്പുറം അന്വേഷിച്ചതോടെയാണ് ഇതിനുപിന്നിലെ യഥാര്‍ത്ഥ ചിത്രം പോലീസിന് ലഭിച്ചത്.

ഫോണിന്റെ ഉടമസ്ഥയെ കണ്ടെത്തി തിരിച്ചേല്‍പ്പിക്കാനായി പോലീസ് ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ ആവശ്യമില്ലെന്നും ദൂരെയാണുള്ളതെന്നും മറ്റും പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. ഇതോടെ സംശയം തോന്നിയ പോലീസ് ഫോണ്‍ ഓണാക്കി വെക്കുകയായിരുന്നു. ഉടന്‍ തന്നെ നിരവധി കോളുകളാണ് ജില്ലയ്ക്കകത്തുനിന്നും പുറത്തുനിന്നും ഈ ഫോണിലേക്ക് വന്നത്. ഫോണിലേക്ക് വന്ന നമ്പറുകളില്‍ ബന്ധപ്പെട്ട് അന്വേഷണ നടത്തിയതോടെയാണ് കാസര്‍കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ സെക്‌സ് റാക്കറ്റിനെ കുറിച്ചുള്ള വിവരം ലഭിച്ചത്.

കാസര്‍കോട് പരിസരത്തെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന 42കാരിയായ ഗള്‍ഫുകാരന്റെ ഭാര്യയുടേതാണ് കളഞ്ഞുകിട്ടിയ ഫോണ്‍ എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. നാല് മക്കളുടെ മാതാവാണ് യുവതി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, News, Kerala, Auto Driver, Police, Enquiry, Crime, Mobile Phone, 614 calls in one day to phone in police custody
< !- START disable copy paste -->