city-gold-ad-for-blogger

വനത്തില്‍ പുരുഷന്റെ അസ്ഥികൂടം കണ്ടെത്തി; പോലീസ് അന്വേഷണം തുടങ്ങി, പോലീസ് സര്‍ജനെത്തും

കാസര്‍കോട്: (www.kasargodvartha.com 20.07.2019) ആദൂര്‍ കൊട്ടിയാടി ചെക്ക് പോസ്റ്റിന് സമീപം വനത്തില്‍ പുരുഷന്റെ അസ്ഥികൂടം കണ്ടെത്തി. ശനിയാഴ്ച വൈകിട്ടോടെയാണ് 20 ദിവസം മുമ്പ് മരിച്ചയാളുടെ അസ്ഥികൂടം കണ്ടെത്തിയത്. സ്ഥലത്ത് നിന്നും ഒരു നൈലോണ്‍ കയര്‍ കണ്ടെത്തിയിട്ടുണ്ട്. കൊട്ടിയാടി ചെക്ക്‌പോസ്റ്റിലെ വാച്ചറാണ് അസ്ഥികൂടം കണ്ടത്. റോഡില്‍ നിന്നും 25 മീറ്റര്‍ അകലെ വനത്തിലാണ് പൂര്‍ണമായും അഴുകിയ മൃതദേഹത്തിന്റെ അസ്ഥികൂടം കണ്ടെത്തിയത്.

ഡോഗ് സ്‌ക്വാഡും മറ്റും പരിശോധനയ്‌ക്കെത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനും പരിശോധനയ്ക്കുമായി പോലീസ് സര്‍ജനെ എത്തിക്കുമെന്നാണ് പോലീസ് പറയുന്നത്. പോലീസ് സര്‍ജന് അസൗകര്യമാണെങ്കില്‍ അസ്ഥികൂടം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റാനും തയ്യാറാകുമെന്ന് ആദൂര്‍ എസ് ഐ നിബിന്‍ ജോസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

വനത്തില്‍ പുരുഷന്റെ അസ്ഥികൂടം കണ്ടെത്തി; പോലീസ് അന്വേഷണം തുടങ്ങി, പോലീസ് സര്‍ജനെത്തും

കാവി മുണ്ടാണ് അസ്ഥികൂടത്തിലുണ്ടായിരുന്നത്. സമീപത്തൊന്നും ബലപ്രയോഗം നടന്നതിന്റെയോ മറ്റോ ലക്ഷണങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. മരണം എങ്ങനെയാണെന്നറിയാന്‍ വിദഗ്ദ്ധ പരിശോധനയിലൂടെ മാത്രമേ സാധിക്കൂവെന്നാണ് പോലീസ് പറയുന്നത്. മരിച്ചയാളെ തിരിച്ചറിയേണ്ടതുണ്ട്. അടുത്തിടെയായി സമീപപ്രദേശത്തു നിന്നും ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചുവരുന്നുണ്ട്.

വനത്തില്‍ പുരുഷന്റെ അസ്ഥികൂടം കണ്ടെത്തി; പോലീസ് അന്വേഷണം തുടങ്ങി, പോലീസ് സര്‍ജനെത്തും

വനത്തില്‍ പുരുഷന്റെ അസ്ഥികൂടം കണ്ടെത്തി; പോലീസ് അന്വേഷണം തുടങ്ങി, പോലീസ് സര്‍ജനെത്തും


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Police, Investigation, Adhur, Skeleton found in Forest
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia