City Gold
news portal
» » » » » » » » » » ബി എം എസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 2 എസ് ഡി പി ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍; അറസ്റ്റിലായവരുടെ എണ്ണം നാലായി, 3 പേര്‍ക്കു വേണ്ടി തിരച്ചില്‍ ഊര്‍ജിതം

കാസര്‍കോട്: (www.kasargodvartha.com 12.07.2019) തളങ്കരയിലെ എസ് ഡി പി ഐ പ്രവര്‍ത്തകനായിരുന്നു സൈനുല്‍ ആബിദിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതി വിദ്യാനഗര്‍ നെല്‍ക്കള കോളനിയിലെ പ്രശാന്തിനെ (33) വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് എസ് ഡി പി ഐ പ്രവര്‍ത്തകരെകൂടി പോലീസ് അറസ്റ്റു ചെയ്തു. അണങ്കൂരിലെ അബ്ദുര്‍ റഹ് മാന്‍ ഫൈസല്‍ എന്ന ഫൈസല്‍ (26), മുഹമ്മദ് അഷ്‌റഫ് എന്ന അച്ചാപ്പു (25) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ സി ഐ എ വി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ കാസര്‍കോടുവെച്ചാണ് ഇരുവരെയും അറസ്റ്റു ചെയ്തത്.

കേസുമായി ബന്ധപ്പെട്ട് പച്ചക്കാട്ടെ മുഹമ്മദ് അസ്ഹറുദ്ദീന്‍ (26), അണങ്കൂരിലെ അബൂബക്കര്‍ സുഹൈല്‍ (24) എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. കേസില്‍ ഇനി മൂന്നു പേരെ പിടികിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം 30 ന് രാത്രി വിദ്യാനഗര്‍ ഗവ. കോളേജിന് സമീപം വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രശാന്ത് ബൈക്കില്‍ പോകുമ്പോള്‍ കണ്ണൂര്‍ രജിസ്ട്രേഷന്‍ നമ്പറിലുള്ള സ്വിഫ്റ്റ് കാറിലെത്തിയ ആറംഗ സംഘം കാര്‍ ബൈക്കിലിടിച്ച് വീഴ്ത്തിയ ശേഷം കുത്തിപരിക്കേല്‍പിച്ചുവെന്നാണ് കേസ്.

പ്രശാന്ത് സമീപത്തെ ഒരു ആശുപത്രിയിലേക്ക് ഓടി കയറിയാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ യുവാവ് പിന്നീട് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സതേടി. കാര്‍ സംഭവം നടന്ന പിറ്റേ ദിവസം വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.


Related News:
സൈനുല്‍ ആബിദ് കൊലക്കേസിലെ പ്രതിയെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 2 പേര്‍ അറസ്റ്റില്‍
സൈനുല്‍ ആബിദ് വധക്കേസിലെ പ്രതിയായ ബി എം എസ് പ്രവര്‍ത്തകനെ ബൈക്കില്‍ കാറിടിച്ച് വീഴ്ത്തി കുത്തിക്കൊല്ലാന്‍ശ്രമം; 6 എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസ്

ബി എം എസ് പ്രവര്‍ത്തകന് നേരെയുണ്ടായ വധശ്രമം; അക്രമികള്‍ സഞ്ചരിച്ച കണ്ണൂര്‍ രജിസ്‌ട്രേഷനിലുള്ള കാര്‍ പിടികൂടി, പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Murder-attempt, case, Crime, arrest, Murder attempt against BMS activist; 2 more arrested
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date