city-gold-ad-for-blogger

ഷട്ടര്‍ പാതിതാഴ്ത്തി ഉടമ സമീപത്തെ ഹോട്ടലിലേക്ക് പോയ സമയം ജ്വല്ലറിയില്‍ നിന്നും 4 കിലോ വെള്ളിയും അരലക്ഷം രൂപയും കൊള്ളയടിച്ചു

ബദിയടുക്ക: (www.kasargodvartha.com 28.06.2019) ഷട്ടര്‍ പാതിതാഴ്ത്തി ഉടമ സമീപത്തെ ഹോട്ടലിലേക്ക് പോയ സമയം ജ്വല്ലറിയില്‍ നിന്നും നാലു കിലോ വെള്ളിയും അരലക്ഷം രൂപയും കൊള്ളയടിച്ചു. ബദിയടുക്ക ബസ് സ്റ്റാന്‍ഡിന് സമീപത്തെ ശര്‍മിള ജ്വല്ലറിയിലാണ് കൊള്ള നടന്നത്. വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം.

ഉടമ കുംബഡാജെ ഉമേഷ് ആചാര്യ ജ്വല്ലറിയുടെ ഷട്ടര്‍ പകുതി താഴ്ത്തി തൊട്ടടുത്തുള്ള തന്റെ സ്വന്തം സ്ഥാപനമായ ആനന്ദസാഗര്‍ ഹോട്ടലിലേക്ക് പോയതായിരുന്നു. അഞ്ചുമിനുട്ടിനകം തന്നെ ഉടമ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരമറിഞ്ഞത്. തിരിച്ചുവരുന്ന സമയത്ത് ഒരാള്‍ ജ്വല്ലറിക്ക് മുന്നില്‍ നില്‍ക്കുന്നതായി കണ്ടിരുന്നതായി ഉടമ ഉമേഷ് ആചാര്യ പോലീസിനോട് പറഞ്ഞു. പോലീസെത്തി പരിശോധന നടത്തി. സമീപത്തെ സ്ഥാപനത്തിലെ സി സി ടി വി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും അവ്യക്തമായ ചിത്രമായതിനാല്‍ പ്രയോജനമൊന്നും ലഭിച്ചില്ല. കൂടുതല്‍ പരിശോധനയ്ക്കായി വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി.

ജ്വല്ലറി ഉടമയുടെ നീക്കങ്ങള്‍ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടാണ് കൊള്ള നടത്തിയതെന്ന് പോലീസ് കരുതുന്നു.

ഷട്ടര്‍ പാതിതാഴ്ത്തി ഉടമ സമീപത്തെ ഹോട്ടലിലേക്ക് പോയ സമയം ജ്വല്ലറിയില്‍ നിന്നും 4 കിലോ വെള്ളിയും അരലക്ഷം രൂപയും കൊള്ളയടിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Badiyadukka, Kerala, news, Robbery, Jweller-robbery, cash, Robbery in Jewellery in Badiyadukka, kasaragod. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia