City Gold
news portal
» » » » » » » » ഹര്‍ത്താല്‍ ദിനത്തില്‍ മദ്രസ അധ്യാപകനെ വെട്ടിയ കേസിലെ പ്രതിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ 3 പ്രതികള്‍കൂടി അറസ്റ്റില്‍

മഞ്ചേശ്വരം: (www.kasargodvartha.com 18.06.2019) ഹര്‍ത്താല്‍ ദിനത്തില്‍ മദ്രസ അധ്യാപകനെ വെട്ടിയ കേസിലെ പ്രതിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നു പ്രതികള്‍കൂടി അറസ്റ്റിലായി. ബായാര്‍ പദവിലെ അബൂബക്കര്‍ സിദ്ദീഖ് (26) കര്‍ണാടക മിത്ത്‌നട്ക്കയിലെ ഇബ്രാംഹിം ഖലീല്‍ (23), മിത്ത്‌നട്ക്കയിലെ അബ്ദുല്‍ നവാഫ് (21) എന്നിവരെയാണ് മഞ്ചേശ്വരം എസ് ഐ അനൂപ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.


ഇക്കഴിഞ്ഞ ജൂണ്‍ ഏഴിന് രാത്രി ബായാര്‍ പെറോടിയില്‍ വെച്ച് പച്ചു
പെരിപദവ് എന്ന പ്രസാദിനെ വെട്ടിപ്പരിക്കേല്‍പിച്ച കേസിലാണ് അറസ്റ്റ്. കേസില്‍ പ്രതിയായ ബായാര്‍ സ്വദേശി അബൂബക്കര്‍ സിദ്ദീഖിനെ നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഹര്‍ത്താല്‍ ദിനത്തില്‍ മദ്രസ അധ്യാപകന്‍ ബായാര്‍ മുളിഗദ്ദെയിലെ കരീം മുസ്ലിയാരെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് പ്രസാദ്. നടന്നു പോവുകയായിരുന്ന പ്രസാദിനെ രണ്ട് ബൈക്കുകളിലായെത്തിയ സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.

കേസില്‍ ആബിദ്, അബൂബക്കര്‍ സിദ്ദീഖ് എന്നിവര്‍ അറസ്റ്റിലാവാനുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതികള്‍ സഞ്ചരിച്ച ബൈക്കുകള്‍ കണ്ടെത്താനും അന്വേഷണം തുടരുകയാണ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Manjeshwaram, Top-Headlines, arrest, Attack against BajrangDal activist; 3 more arrested
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date