city-gold-ad-for-blogger

പെരിയ ഇരട്ടക്കൊലക്കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍

പെരിയ:  (www.kasargodvartha.com 13.03.2019) പെരിയ ഇരട്ടക്കൊലക്കേസില്‍ ഒരാള്‍ കൂടി പിടിയിലായി. ഏച്ചിലടുക്കം സ്വദേശി മുരളിയാണ് കസ്റ്റഡിയിലായത്. കേസന്വേഷിക്കുന്ന ക്രൈബ്രാഞ്ച് സംഘമാണ് മുരളിയെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതിനാണ് ഇയാളെ പിടികൂടിയത്. ബുധനാഴ്ച ഉച്ചയ്ക്കാണ് മുരളി അന്വേഷണ സംഘത്തിന്റെ വലയിലായത്.

കേസില്‍ പെരിയ എല്‍ സി അംഗം പീതാംബരനടക്കം എട്ടോളം പ്രതികള്‍ നേരത്തെ അറസ്റ്റിലായിരുന്നു. സി പി എം അനുഭാവികളായ മുരളി, സജീവന്‍, ദാസന്‍, കല്യോട് സ്വദേശി സജി ജോര്‍ജ് തുടങ്ങിയവരാണ് അറസ്റ്റിലായിരിക്കുന്നത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 17നാണ് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത്, കൃപേഷ് എന്നിവരെ കുത്തിക്കൊലപ്പെടുത്തിയത്.

പെരിയ ഇരട്ടക്കൊലക്കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍


ഇരട്ടക്കൊലയില്‍ ഞെട്ടി കാസര്‍കോട്; തിങ്കളാഴ്ച ജില്ലയില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍



കാസര്‍കോട് പെരിയയില്‍ സി പി എം- കോണ്‍ഗ്രസ് സംഘര്‍ഷം; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു, മറ്റൊരു കോണ്‍ഗ്രസ് പ്രവര്‍ത്തന്റെ നില ഗുരുതരം

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ; അക്രമികളെത്തിയത് ജീപ്പില്‍, കൊലപാതകം സി പി എം പ്രവര്‍ത്തകന്റെ വീടിനു മുന്നില്‍ വെച്ച്




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Periya, Murder, Murder-case, Accused, Arrest, Top-Headlines, Kasaragod, Periya Murder case: 1 more in custody 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia