City Gold
news portal
» » » » » » » » » ലോക്‌സഭ തിരഞ്ഞെടുപ്പ്; സി പി എം സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടികയായി; കാസര്‍കോട്ട് പി കരുണാകരനില്ല, സതീഷ് ചന്ദ്രന്‍ മത്സരിച്ചേക്കും

തിരുവനന്തപുരം: (www.kasargodvartha.com 06.03.2019) വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സി പി എം സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയായി. കാസര്‍കോട് പാര്‍ലമെന്റില്‍ പി കരുണാകരന്‍ മത്സരിക്കില്ല. സിറ്റിംഗ് എം പിമാരില്‍ കരുണാകരന്‍ ഒഴികെയുള്ള മറ്റെല്ലാവര്‍ക്കും സീറ്റ് നല്‍കാനാണ് ധാരണയായിരിക്കുന്നത്. ഇതുസംബന്ധിച്ച് അടുത്തദിവസം ചേരുന്ന സംസ്ഥാന സമിതി യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിവരം.

കാസര്‍കോട്ട് സി പി എം മുന്‍ ജില്ലാ സെക്രട്ടറിയും എല്‍ ഡി എഫ് ചെയര്‍മാനുമായ കെ പി സതീഷ് ചന്ദ്രന്‍ മത്സരിക്കാനാണ് സാധ്യത. കഴിഞ്ഞ മൂന്നു തവണ മത്സരിച്ച പി കരുണാകരന്‍ മൂന്നിലും വിജയം നേടിയിരുന്നു. മൂന്ന് ടേം പൂര്‍ത്തിയാക്കിയതിനാലാണ് കരുണാകരനെ ഇത്തവണ പാര്‍ട്ടി മത്സരിപ്പിക്കാതിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വെറും 6921 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കരുണാകരന്‍ വിജയിച്ചത്.

സി പി ഐ ഒഴികെ മറ്റൊരു ഘടകകക്ഷിക്കും സീറ്റ് നല്‍കില്ലെന്ന തീരുമാനത്തിലാണ് സി പി എം. ജനതാദള്‍ (എസ്), ലോക്്താന്ത്രിക് ജനതാദള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയെങ്കിലും സീറ്റ് നല്‍കാനാകില്ലെന്ന് സി പി എം നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഒരു സീറ്റ് എന്‍ സി പിക്ക് നല്‍കുമെന്ന് സൂചനയുണ്ട്.

എ സമ്പത്ത് (ആറ്റിങ്ങല്‍), ജോയ്സ് ജോര്‍ജ് (ഇടുക്കി), എം ബി രാജേഷ് (പാലക്കാട്) പി കെ ബിജു (ആലത്തൂര്‍), പി കെ ശ്രീമതി (കണ്ണൂര്‍), ഇന്നസെന്റ് (ചാലക്കുടി) എന്നീ സിറ്റിംഗ് എം പിമാര്‍ വീണ്ടും മത്സരിക്കും. ഇന്നസെന്റിനെ എറണാകുളത്തേക്ക് മാറ്റുകയെന്ന നിര്‍ദേശം സെക്രട്ടേറിയറ്റിലും ഉയര്‍ന്നു. കെ എന്‍ ബാലഗോപാല്‍ (കൊല്ലം), എ എം ആരിഫ് (ആലപ്പുഴ), പി രാജീവ് (എറണാകുളം), വി പി സാനു (മലപ്പുറം) എന്നിവരാണ് മറ്റു സീറ്റുകളിലേക്ക് പരിഗണിക്കുന്നവര്‍.

അതേസമയം കോട്ടയം സീറ്റിലേക്ക് അപ്രതീക്ഷിതമായി സിന്ധുമോള്‍ ജേക്കബിന്റെ പേര് ഉയര്‍ന്നു വന്നിട്ടുണ്ട്. വനിതാ പ്രാതിനിധ്യത്തിനൊപ്പം ക്രൈസ്തവ സഭകളുടെ പിന്തുണ കൂടി ലക്ഷ്യമിട്ടാണ് ഈ നീക്കം. ഇവര്‍ക്കൊപ്പം സുരേഷ്‌കുറുപ്പും പട്ടികയിലുണ്ട്. എ പ്രദീപ്കുമാര്‍, പി എ മുഹമ്മദ് റിയാസ് എന്നിവരെയാണ് കോഴിക്കോട്ടേക്ക് പരിഗണിക്കുന്നത്. വടകരയില്‍ എം വി ജയരാജന്റെ പേരിനാണ് മുന്‍തൂക്കം. വി ശിവദാസ്, പി സതീദേവി എന്നീ പേരുകളുമുണ്ട്. പൊന്നാനിയില്‍ പൊതുസ്വതന്ത്രന്‍ മത്സരിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, election, Top-Headlines, Trending, Politics, Loksabha election: CPM candidates list
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date