city-gold-ad-for-blogger

സര്‍ക്കാര്‍ വനത്തില്‍ യുവാവിനെ കൊലപ്പെടുത്തിയത് മുഖത്ത് കല്ലുകൊണ്ട് കുത്തിയ ശേഷം; മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി

കാസര്‍കോട്: (www.kasargodvartha.com 07.02.2019) ആദൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വെള്ളക്കാനം സര്‍ക്കാര്‍ വനത്തില്‍ യുവാവിനെ കൊലപ്പെടുത്തിയത് മുഖത്ത് കല്ലുകൊണ്ട് കുത്തിയ ശേഷമാണെന്ന് ഉറപ്പായി. യുവാവിന്റെ മുഖത്തും തലയ്ക്കും മാരകമായി പരിക്കേറ്റതായി കണ്ടെത്തിയിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ടോടെയാണ് അഡൂര്‍ കാട്ടിപ്പജ്ജെയിലെ ചിതാനന്ദന്റെ (40) മൃതദേഹം വനപ്രദേശത്തെ ഒഴിഞ്ഞ സ്ഥലത്ത് കണ്ടെത്തിയത്.
സര്‍ക്കാര്‍ വനത്തില്‍ യുവാവിനെ കൊലപ്പെടുത്തിയത് മുഖത്ത് കല്ലുകൊണ്ട് കുത്തിയ ശേഷം; മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി

കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. യുവാവ് ധരിച്ചിരുന്ന കാവി ലുങ്കിയും ഷര്‍ട്ടും ദേഹത്ത് പുതപ്പിച്ച നിലയിലായിരുന്നു. കൂലിപ്പണിക്കാരനാണ് കൊല്ലപ്പെട്ട ചിതാനന്ദ. ബുധനാഴ്ച രാവിലെ പണിക്കു പോകുന്നുവെന്ന് പറഞ്ഞാണ് യുവാവ് വീട്ടില്‍ നിന്നിറങ്ങിയതെന്ന് ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വൈകിട്ട് 3.30 വരെ യുവാവ് സുഹൃത്തുക്കള്‍ക്കൊപ്പമുണ്ടായിരുന്നു. രാവിലെയായിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം വനത്തില്‍ കണ്ടെത്തിയത്.

മുഖത്ത് പലയിടത്തും കല്ല് കൊണ്ടോ മറ്റോ ഉള്ള ആയുധത്തിന്റെ ഇടിയേറ്റ് ചതഞ്ഞ നിലയിലായിരുന്നുവെന്ന് ആദൂര്‍ സി ഐ എം എ മാത്യു കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. യുവാവിന്റെ പിതാവ് നേരത്തെ മരണപ്പെട്ടിരുന്നു. അവിവാഹിതനായ ചിതാനന്ദ മാതാവിനോടൊപ്പമാണ് താമസം. യുവാവിന്റെ സുഹൃത്തുക്കളെയും മറ്റും പോലീസ് ചോദ്യം ചെയ്തുവരികയാണ്. മൃതദേഹം വിദഗദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.


Related News:
സര്‍ക്കാര്‍ വനത്തില്‍ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമാണെന്ന് സംശയം, പോലീസ് അന്വേഷണം ആരംഭിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Murder-case, Murder, News, Top-Headlines, Adhur, Video, Youth's murder; Body sent for postmortem

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia