city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട് ലോക്‌സഭ: കോട്ട കാക്കാന്‍ കെ പി സതീഷ് ചന്ദ്രന്‍ മണ്ഡലത്തില്‍ സജീവമായി; സുബ്ബയ്യ റൈ, ബാലകൃഷ്ണന്‍ പെരിയ, ടി സിദ്ദീഖ് - കോണ്‍ഗ്രസിനു വേണ്ടി പടക്കളത്തിലിറങ്ങുന്നത് ഇവരില്‍ ആര്?

കാസര്‍കോട്: (www.kasargodvartha.com 25.01.2019) കാസര്‍കോട് ലോക്‌സഭ മണ്ഡലം തിരഞ്ഞെടുപ്പില്‍ കോട്ട കാക്കാന്‍ സി പി എം മുന്‍ ജില്ലാ സെക്രട്ടറിയും എല്‍ ഡി എഫ് ചെയര്‍മാനുമായ കെ പി സതീഷ് ചന്ദ്രന്‍ മണ്ഡലത്തില്‍ സജീവമായി. അതേസമയം അന്തിമ തീരുമാനം ആയില്ലെങ്കിലും മണ്ഡലത്തില്‍ സജീവമാകാന്‍ സംസ്ഥാന നേതൃത്വം സതീഷ് ചന്ദ്രനോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഓരോ സ്ഥലങ്ങളിലും പരിപാടികളില്‍ പങ്കെടുക്കുന്നത്.
കാസര്‍കോട് ലോക്‌സഭ: കോട്ട കാക്കാന്‍ കെ പി സതീഷ് ചന്ദ്രന്‍ മണ്ഡലത്തില്‍ സജീവമായി; സുബ്ബയ്യ റൈ, ബാലകൃഷ്ണന്‍ പെരിയ, ടി സിദ്ദീഖ് - കോണ്‍ഗ്രസിനു വേണ്ടി പടക്കളത്തിലിറങ്ങുന്നത് ഇവരില്‍ ആര്?

സതീഷ് ചന്ദ്രന്റെ പേരിനൊപ്പം തളിപ്പറമ്പില്‍ നിന്നുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ഗോവിന്ദന്‍ മാസ്റ്റര്‍, വി പി പി മുസ്തഫ എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്. എന്നാല്‍ അന്തിമമായി സതീഷ് ചന്ദ്രന്‍ തന്നെയായിരിക്കും സ്ഥാനാര്‍ത്ഥിയാകാന്‍ കൂടുതല്‍ സാധ്യതയെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നു. മൂന്നു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരന്‍ ഇത്തവണ മാറിനില്‍ക്കുന്നതിനെ തുടര്‍ന്നാണ് സതീഷ് ചന്ദ്രന് മത്സരിക്കാന്‍ നറുക്ക് വീഴുക. കാസര്‍കോട് പാര്‍ലമെന്റിന്റെ മുക്കും മൂലയും നന്നായി അറിയാവുന്ന സതീഷ് ചന്ദ്രന്‍ ജനങ്ങള്‍ക്കെല്ലാം സുപരിചിതനാണ്. നേരത്തെ തൃക്കരിപ്പൂര്‍ എം എല്‍ എയായി രണ്ടു തവണ വിജയിച്ച അദ്ദേഹം സി പി എം കാസര്‍കോട് ജില്ലാ സെക്രട്ടറിയായും തിളങ്ങിയിരുന്നു.

അതേസമയം കാസര്‍കോട് മണ്ഡലത്തെ മുമ്പ് പ്രതിനിധീകരിച്ച ഐ രാമറൈയുടെ മകനും അഭിഭാഷകനുമായ സുബ്ബയ്യ റൈയുടെ പേരാണ് കോണ്‍ഗ്രസില്‍ നിന്നും സജീവമായി ഉയര്‍ന്നുകേള്‍ക്കുന്നത്. കന്നഡ മേഖലയില്‍ നിന്നുള്ള മികച്ച പിന്തുണ ലഭിക്കുമെന്നതിനാലാണ് സുബ്ബയ്യ റൈയുടെ പേര് സജീവമായി പരിഗണിക്കപ്പെടുന്നത്. ഇതുകൂടാതെ കോണ്‍ഗ്രസ് നേതാവായ ബാലകൃഷ്ണന്‍ പെരിയയുടെ പേരും സജീവമായി പരിഗണിക്കുന്നുണ്ട്. ഓരോ മണ്ഡലത്തില്‍ നിന്നും മൂന്നു വീതം സ്ഥാനാര്‍ത്ഥികളുടെ പട്ടിക നല്‍കാന്‍ ഹൈക്കമാന്‍ഡ് കെ പി സി സിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ തവണ സി പി എമ്മിന്റെ കരുത്തനായ നേതാവ് പി കരുണാകരനെ വിറപ്പിച്ചു വിട്ട ഇപ്പോഴത്തെ കോഴിക്കോട് ഡി സി സി പ്രസിഡണ്ട് ടി സിദ്ദീഖിന്റെ പേരും സജീവമായി പരിഗണിക്കുന്നുണ്ട്.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മണ്ഡലത്തിലെ പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അഭിപ്രായം കൂടി പരിഗണിച്ചുകൊണ്ടായിരിക്കും സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുക. അടുത്ത മാസം 20നുള്ളില്‍ സ്ഥാനാര്‍ത്ഥി പട്ടിക ഹൈക്കമാന്‍ഡിന് കിട്ടണമെന്നാണ് കെ പി സി സിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. മൊബൈല്‍ എസ് എം എസ് വഴി സാധാരണ പ്രവര്‍ത്തകരുടെ അഭിപ്രായം കൂടി അറിയുന്നതിനായി ശക്തി എന്ന പേരില്‍ പദ്ധതിയും ഹൈക്കമാന്‍ഡ് നടപ്പിലാക്കിയിട്ടുണ്ട്. ദേശീയതലത്തില്‍ കോണ്‍ഗ്രസിനെ ജനങ്ങള്‍ ഉറ്റുനോക്കുന്നതിനാല്‍ എല്‍ ഡി എഫിന് ശക്തമായ സ്വാധീനമുള്ള കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം പോലും പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. കോണ്‍ഗ്രസിനു വേണ്ടി സ്വകാര്യ ഏജന്‍സി നടത്തിയ സര്‍വ്വേയിലും കാസര്‍കോട് മണ്ഡലത്തില്‍ വിജയസാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ മുന്നണികളും പാര്‍ട്ടികളും സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക് കടക്കുന്നതോടെ സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള യഥാര്‍ത്ഥ ചിത്രം പുറത്തുവരും.

അതേ സമയം ബി.ജെ.പിയുടെ സ്ഥാനാർത്ഥി ആരായിരിക്കുമെന്ന കാര്യത്തിൽ വ്യക്തത ഉണ്ടായിട്ടില്ല.കെ.സുരേന്ദ്രൻ, അഡ്വ.കെ.ശ്രീകാന്ത് എന്നിവരുടെ പേരുകൾക്കാണ് സാധ്യത കൽപ്പിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Subbaya Rai, Kasaragod, Election, News, Politics, K.P.Satheesh-Chandran, Congress, CPM, Balakrishnan Periya, Kasaragod Loksabha; KP Satheesh chandran LDF  Candidate, who is the UDF candidate?

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL