City Gold
news portal
» » » » » » » » » കെ എസ് ടി പി റോഡിലെ വാഹനാപകടം; വിദ്യാര്‍ത്ഥിയെ മരണം തട്ടിയെടുത്തത് സുഹൃത്തുക്കള്‍ക്കൊപ്പം ട്യൂഷന്‍ സെന്ററിലേക്ക് പോകുന്നതിനിടെ

കളനാട്: (www.kasargodvartha.com 04.12.2018) കെ എസ് ടി പി റോഡില്‍ സ്‌കൂട്ടറും ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി മരണപ്പെട്ട സംഭവം നാടിനെ ഞെട്ടിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം ട്യൂഷന്‍ സെന്ററിലേക്ക് പോകുന്നതിനിടെയാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ മരണം തട്ടിയെടുത്തത്. ബെണ്ടിച്ചാല്‍ മൂഡംബയലിലെ പരേതനായ മഹ് മൂദ്- നസീമ ദമ്പതികളുടെ മകന്‍ ജാന്‍ഫിഷാന്‍ (15) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 7.30 മണിയോടെ കളനാട് റെയില്‍വേ ഓവര്‍ബ്രിഡ്ജിന് സമീപമാണ് അപകടമുണ്ടായത്.

ജാന്‍ഫിഷാന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ എതിരെ നിന്നും വരികയായിരുന്ന ബസിടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. തുടര്‍ന്ന് ബസ് ഒരു കാറിലുമിടിച്ചു. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന ബെണ്ടിച്ചാല്‍ നമ്പടിപ്പള്ളത്തെ അര്‍ജ്ജുന്‍ രമേശ് (15), ചട്ടഞ്ചാലിലെ മുബഷിര്‍ (15) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് അര്‍ജുനും ജാന്‍ഫിഷാനും. ഇതേ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് മുബഷിര്‍. പാലക്കുന്നിലെ ട്യൂഷന്‍ സെന്ററിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

പരവനടുക്കത്തെ സ്വകാര്യ സ്‌കൂളില്‍ നിന്നും വിനോദയാത്രയ്ക്ക് പോകുന്ന വിദ്യാര്‍ത്ഥികളെ കയറ്റാന്‍ വരികയായിരുന്നു ടൂറിസ്റ്റ് ബസ്. ജസീല്‍, ജംഷു, ജംഷാദ് എന്നിവര്‍ ജാന്‍ഫിഷാന്റെ സഹോദരങ്ങളാണ്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം വീട്ടിലേക്ക് കൊണ്ടുപോകും. ചട്ടഞ്ചാല്‍ സ്‌കൂളിന് ചൊവ്വാഴ്ച അവധി നല്‍കിയതായി ഹെഡ്മിസ്ട്രസ് ടി കെ ഗീത കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Accidental-Death, Obituary, Top-Headlines, KSTP Road accident; natives shocked
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date