city-gold-ad-for-blogger

വ്യാജനോട്ട്; റിമാന്‍ഡിലായ സിദ്ദീഖിനെ കസ്റ്റഡിയില്‍ വാങ്ങും, നോട്ടിന്റെ പകര്‍പ്പെടുത്തത് ഫോട്ടോസ്റ്റാറ്റ് കടയില്‍ നിന്നാണെന്ന് പോലീസ് കണ്ടെത്തി, പ്രിന്റ് എടുപ്പിച്ചത് കടയിലെ യുവതിയെ തെറ്റിദ്ധരിപ്പിച്ച്

കാസര്‍കോട്: (www.kasargodvartha.com 18.12.2018) വ്യാജനോട്ട് കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലായ ഉദുമയിലെ അബൂബക്കര്‍ സിദ്ദീഖിനെ (44) കസ്റ്റഡിയില്‍ വാങ്ങുമെന്ന് കാസര്‍കോട് ടൗണ്‍ പോലീസ് അറിയിച്ചു. അതേസമയം നോട്ടിന്റെ പകര്‍പ്പെടുത്തത് ബേക്കല്‍ സ്റ്റേഷന്‍ പരിധിയിലെ ഒരു ഫോട്ടോസ്റ്റാറ്റ് കടയില്‍ നിന്നാണെന്ന് പോലീസ് കണ്ടെത്തി. കടയിലെ യുവതിയെ തെറ്റിദ്ധരിപ്പിച്ചാണ് സിദ്ദീഖ് നോട്ടിന്റെ പ്രിന്റെടുപ്പിച്ചത്. മേശയുടെ മുകളില്‍ വിരിച്ച ഗ്ലാസിന് അടിയില്‍ ഷോയ്ക്ക് വെക്കാനാണെന്ന് പറഞ്ഞാണ് പ്രിന്റെടുപ്പിച്ചതെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് വ്യാജ നോട്ടുമായി മത്സ്യം വാങ്ങാനെത്തിയ സിദ്ദീഖിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഇയാളുടെ പക്കല്‍ നിന്നും 2,000 രൂപയുടെ അഞ്ച് നോട്ടുകളും 200 രൂപയുടെ ഒരു നോട്ടുമാണ് പോലീസ് പിടിച്ചെടുത്തത്. സ്ഥലം വിറ്റ വകയില്‍ ലഭിച്ചതാണ് നോട്ടുകളാണെന്നാണ് ആദ്യം സിദ്ദിഖ് പോലീസിനോട്  പറഞ്ഞത്. എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് പ്രിന്റ് ചെയ്ത് സ്വയം വ്യാജ നോട്ടുണ്ടാക്കിയതെന്ന് പോലീസിനോട് സമ്മതിച്ചത്.

വ്യാജനോട്ട്; റിമാന്‍ഡിലായ സിദ്ദീഖിനെ കസ്റ്റഡിയില്‍ വാങ്ങും, നോട്ടിന്റെ പകര്‍പ്പെടുത്തത് ഫോട്ടോസ്റ്റാറ്റ് കടയില്‍ നിന്നാണെന്ന് പോലീസ് കണ്ടെത്തി, പ്രിന്റ് എടുപ്പിച്ചത് കടയിലെ യുവതിയെ തെറ്റിദ്ധരിപ്പിച്ച്


Related News:
മാര്‍ക്കറ്റുകളിലെ തിരക്ക് മുതലെടുത്ത് കൈമാറ്റപ്പെടുന്നത് ഒറിജിനലിനെ വെല്ലുന്ന വ്യാജന്‍ നോട്ടുകള്‍; ജാഗ്രത വേണമെന്ന് പോലീസ്, സ്വയം പ്രിന്റ് ചെയ്താണ് വ്യാജ നോട്ട് വിതരണം ചെയ്തതെന്ന് കാസര്‍കോട് പോലീസിന്റെ പിടിയിലായ സിദ്ദീഖിന്റെ വെളിപ്പെടുത്തല്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Fake Notes, Uduma, Bekal, Fake note case; accused Siddeeque print notes from Photostat shop
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia