city-gold-ad-for-blogger
Aster MIMS 10/10/2023

കൃഷി മന്ത്രി കാണുമോ കര്‍ഷകരുടെ ഈ ദുരിതം; വയലില്‍ വിളവെടുക്കാന്‍ കൊയ്ത്ത് യന്ത്രമെത്തിയപ്പോള്‍ താഴ്ന്നു കിടക്കുന്ന വൈദ്യുതി ലൈന്‍ കമ്പുകെട്ടി ഉയര്‍ത്തേണ്ട ജോലിയും കര്‍ഷകര്‍ക്ക്, കണ്ണില്‍ ചോരയില്ലാതെ വൈദ്യുതി വകുപ്പ്

കാസര്‍കോട്: (www.kasargodvartha.com 03.11.2018) കൃഷി മന്ത്രി കാണുമോ കര്‍ഷകരുടെ ഈ ദുരിതം. ചെങ്കള പഞ്ചായത്തിലെ ആലംപാടി ഏരിയപ്പാടിയില്‍ 50 ഏക്കറോളം വരുന്ന വയലില്‍ വൈദ്യുതി ലൈനുകള്‍ താഴ്ന്നു കിടക്കുന്നതു കാരണം കൊയ്ത്ത് നടത്താന്‍ കഴിയുന്നില്ലെന്നാണ് കര്‍ഷകര്‍ പരാതിപ്പെടുന്നത്. ചെര്‍ക്കള ഇലക്ട്രിസിറ്റി ഓഫീസില്‍ പല തവണ പരാതി അറിയിച്ചെങ്കിലും താഴ്ന്നു കിടക്കുന്ന വൈദ്യുതി ലൈന്‍ ഉയര്‍ത്താന്‍ നടപടി സ്വീകരിക്കുന്നില്ല.
കൃഷി മന്ത്രി കാണുമോ കര്‍ഷകരുടെ ഈ ദുരിതം; വയലില്‍ വിളവെടുക്കാന്‍ കൊയ്ത്ത് യന്ത്രമെത്തിയപ്പോള്‍ താഴ്ന്നു കിടക്കുന്ന വൈദ്യുതി ലൈന്‍ കമ്പുകെട്ടി ഉയര്‍ത്തേണ്ട ജോലിയും കര്‍ഷകര്‍ക്ക്, കണ്ണില്‍ ചോരയില്ലാതെ വൈദ്യുതി വകുപ്പ്

കഴിഞ്ഞ ദിവസം കൊയ്ത്ത് യന്ത്രം എത്തിയപ്പോള്‍ വൈദ്യുതി ലൈന്‍ താഴ്ന്നു കിടക്കുന്നതിനാല്‍ കൊയ്ത്ത് നടത്താന്‍ കഴിയില്ലെന്ന് കൊയ്ത്ത് യന്ത്രത്തിന്റെ ഡ്രൈവര്‍ വ്യക്തമാക്കിയിരുന്നു. കര്‍ഷകര്‍ ചേര്‍ന്ന് കമ്പു കെട്ടി വൈദ്യുതി ലൈന്‍ ഉയര്‍ത്തിക്കൊടുത്ത ശേഷമാണ് പാടത്തു നിന്നും വിളഞ്ഞ നെല്‍ക്കതിരുകള്‍ കൊയ്‌തെടുക്കാന്‍ കഴിഞ്ഞത്. മണിക്കൂറില്‍ 2,000 രൂപയാണ് കൊയ്ത്ത് യന്ത്രത്തിന് വാടകയായി കര്‍ഷകര്‍ നല്‍കുന്നത്. വൈദ്യുതി ലൈന്‍ ഉയര്‍ത്തുന്നതിനും മറ്റും സമയം പോകുന്നതിനാല്‍ കര്‍ഷകര്‍ക്ക് ധനനഷ്ടം സംഭവിക്കുന്നുവെന്നാണ് ഇവരുടെ പരാതി.

കര്‍ഷകരുടെ പരാതിയില്‍ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും പരിഹരിക്കാമെന്ന് പറഞ്ഞ് തിരിച്ചുപോവുകയായിരുന്നു. വൈദ്യുതി പ്രവഹിക്കുന്ന കമ്പി കമ്പുകെട്ടി ഉയര്‍ത്തുമ്പോള്‍ അപകടസാധ്യതയുണ്ടെന്നും കര്‍ഷകര്‍ പറയുന്നു. തങ്ങളുടെ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കാണാന്‍ കൃഷി വകുപ്പ് മന്ത്രി തന്നെ ഇടപെടണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. വര്‍ഷം രണ്ട് തവണയാണ് ഇവിടെ നെല്‍കൃഷി ചെയ്യുന്നത്. പുഞ്ചകൃഷിക്ക് മുന്നോടിയായുള്ള വിളവെടുപ്പ് കഴിഞ്ഞ ദിവസം നടന്നപ്പോഴാണ് കര്‍ഷകര്‍ ഏറെ ദുരിതമനുഭവിച്ചത്.
കൃഷി മന്ത്രി കാണുമോ കര്‍ഷകരുടെ ഈ ദുരിതം; വയലില്‍ വിളവെടുക്കാന്‍ കൊയ്ത്ത് യന്ത്രമെത്തിയപ്പോള്‍ താഴ്ന്നു കിടക്കുന്ന വൈദ്യുതി ലൈന്‍ കമ്പുകെട്ടി ഉയര്‍ത്തേണ്ട ജോലിയും കര്‍ഷകര്‍ക്ക്, കണ്ണില്‍ ചോരയില്ലാതെ വൈദ്യുതി വകുപ്പ്

കൃഷിപ്പാടത്ത് ജലസേചനത്തിനായി നേരത്തെ തന്നെ ഒരു പഞ്ചായത്ത് കുളം ഉണ്ടായിരുന്നു. ഇപ്പോഴത് ഉപയോഗശൂന്യമായി കിടക്കുന്നതായും ജലസേചനത്തിന് സൗകര്യമില്ലെന്നും കര്‍ഷകര്‍ പറയുന്നു. തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ബന്ധപ്പെട്ടവര്‍ പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ കൃഷി തന്നെ നടത്താന്‍ കഴിയാത്ത അവസ്ഥയായിരിക്കും ഉണ്ടാകാന്‍ പോവുന്നതെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. കൃഷി പരിപോഷിപ്പിക്കുന്നതിന് കൃഷി വകുപ്പ് പല നടപടികളും കൈകൊണ്ടുവരുന്നതിനിടയിലാണ് വിത്തിറക്കിയത് കൊയ്‌തെടുക്കാന്‍ കര്‍ഷകര്‍ പ്രയാസപ്പെടുന്നതെന്ന് നാട്ടുകാരനായ ഫൈസല്‍ അറഫ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Paddy, Kasaragod, News, Agriculture, Electricity, Electric line in Paddy field; farmers in trouble
    < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL