City Gold
news portal
» » » » » » » » » » » സഹോദരങ്ങള്‍ക്ക് വെട്ടേറ്റ് ഗുരുതരം; അക്രമം നടത്തിയത് നിരവധി കേസിലെ പ്രതിയെന്ന് സൂചന

കാസര്‍കോട്: (www.kasargodvartha.com 12.11.2018) സഹോദരങ്ങള്‍ക്ക് വെട്ടേറ്റ് ഗുരുതരം. അക്രമം നടത്തിയത് നിരവധി കേസിലെ പ്രതിയെന്ന് സൂചന. ഉളിയത്തടുക്ക ഷിറിബാഗിലു മഞ്ചത്തടുക്ക ഹൗസിലെ അബൂബക്കറിന്റെ മക്കളായ ഫവാസ് (20), സഹോദരന്‍ ഫയാസ് (23) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ മഞ്ചത്തടുക്കയില്‍ വെച്ചാണ് സംഭവം.

ബന്ധുവും നിരവധി കേസില്‍ പ്രതിയുമായ ആളാണ് ഇരുവരെയും വെട്ടിയതെന്നാണ് സൂചന. ഇതില്‍ ഫവാസിനാണ് ഗുരുതരമായി വെട്ടേറ്റത്. വയറിനും പള്ളയ്ക്കും കഴുത്തിനും തലയ്ക്കുമാണ് വെട്ടേറ്റത്. ഓടി കൂടിയ നാട്ടുകാരാണ് ഇരുവരെയും ആദ്യം കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയിലും പിന്നീട് മംഗളൂരു ആശുപത്രിയിലും പ്രവേശിപ്പിച്ചത്.

സംഭവത്തെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, case, accused, Attack, Crime, Top-Headlines, Uliyathaduka, Brothers attacked
  < !- START disable copy paste -->

About Kasargod Vartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date