city-gold-ad-for-blogger
Aster MIMS 10/10/2023

മുള്ളന്‍പന്നിയെ പിടികൂടാന്‍ ഗുഹയ്ക്കുള്ളിലേക്ക് കയറിയ യുവാവിനെ കാണാതായി; രക്ഷിക്കാന്‍ചെന്ന നാല് പേരെ പുറത്തെത്തിച്ചു

ബദിയടുക്ക: (www.kasargodvartha.com 29.11.2018) മുള്ളന്‍പന്നിയെ പിടികൂടാന്‍ ഗുഹയ്ക്കുള്ളിലേക്ക് കയറിപ്പോയ ആള്‍ ഗുഹയ്ക്കുള്ളില്‍ കുടുങ്ങി. ഇയാളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച നാല് പേര്‍ക്കും ശ്വാസതടസ്സം അനുഭവപ്പെട്ടതിനെതുടര്‍ന്ന് ഇവരെ നാട്ടുകാരും ഫയര്‍ഫോഴ്‌സുംചേര്‍ന്ന് രക്ഷപ്പെടുത്തി. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് ധര്‍മ്മത്തടുക്ക ബാളികയിലെ രമേഷ (35) യാണ് ഗുഹയ്ക്കുള്ളിലേക്ക് കയറിയത്. ഏറെനേരം കഴിഞ്ഞിട്ടും ഇയാള്‍ തിരിച്ചുവരാത്തതിനെതുടര്‍ന്ന് മറ്റു നാലുപേര്‍ ഇയാളെ രക്ഷിക്കാന്‍ ഗുഹയ്ക്കകത്തേക്ക് കയറി. ശ്വാസതടസം അനുഭവപ്പെട്ടതിനെതുടര്‍ന്ന് ഒരാള്‍ പുറത്തിറങ്ങി നാട്ടുകാരെയും പോലീസിനേയും ഫയര്‍ഫോഴ്‌സിനേയും വിവരം അറിയിക്കുകയായിരുന്നു.
മുള്ളന്‍പന്നിയെ പിടികൂടാന്‍ ഗുഹയ്ക്കുള്ളിലേക്ക് കയറിയ യുവാവിനെ കാണാതായി; രക്ഷിക്കാന്‍ചെന്ന നാല് പേരെ പുറത്തെത്തിച്ചു

രാത്രി 10 മണിയോടെയാണ് കാണാതായ രമേഷനുവേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിരിക്കുന്നത്. ഇയാളെ രക്ഷപ്പെടുത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് തങ്ങളെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇടുങ്ങിയതും ഒരാള്‍ക്കുമാത്രം കടന്നുപോകാന്‍ കഴിയുന്നതുമായ ഗുഹയ്ക്കുള്ളിലാണ് മുള്ളന്‍പന്നിയെ പിടികൂടാന്‍ ഇവര്‍ കയറിയത്. സംഭവം അറിഞ്ഞ് നിരവധി പേരാണ് സ്ഥലത്ത് തടിച്ചുകൂടിയിരിക്കുന്നത്. ഉപ്പള ഫയര്‍ഫോഴ്‌സിന്റെ രണ്ട് യൂണിറ്റാണ് രക്ഷാപ്രവര്‍ത്തനം നടത്തിവരുന്നതെന്ന് ഫയര്‍ഫോഴ്‌സ് സംഘാംഗങ്ങള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Updated

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Badiyadukka, News, Top-Headlines, Missing, Kasaragod, Youth goes missing, Thorn pig, Cave
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL