city-gold-ad-for-blogger

പീഡനക്കേസ് പ്രതി സുഹറാബിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി

കാസര്‍കോട്: (www.kasargodvartha.com 05.10.2018) ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ നഗ്‌നചിത്രം കാണിച്ച് പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായ ബദിയടുക്കയിലെ സുഹറാബി (38)യെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ബദിയടുക്ക പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി. പെണ്‍കുട്ടിയെ നഗ്നചിത്രം കാണിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുക്കുന്നതിനായാണ് ഇവരെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പോലീസ് അപേക്ഷ നല്‍കിയിരിക്കുന്നത്. പോലീസിന്റെ അപേക്ഷ കോടതി ഉടന്‍ പരിഗണിക്കുമെന്നാണ് വിവരം.
പീഡനക്കേസ് പ്രതി സുഹറാബിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി

കഴിഞ്ഞ ദിവസമാണ് സുഹറാബി കാസര്‍കോട് ഡി വൈ എസ് പി ഓഫീസിലെത്തി കീഴടങ്ങിയത്. ഇവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കീഴടങ്ങാന്‍ ആവശ്യപ്പെടുകയുമായിരുന്നു. പ്രതിയെ അറസ്റ്റു ചെയ്യാന്‍ വൈകുന്നതിനെതിരെ ഡിവൈഎഫ്‌ഐ പോലീസ് സ്‌റ്റേഷനു മുന്നില്‍ രാപ്പകല്‍ സമരവും ജനാധിപത്യമഹിളാ അസോസിയേഷന്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചും നടത്തുമെന്ന് പ്രഖ്യാപിച്ചതിന്റെ തലേദിവസം രാത്രിയോടെയാണ് സുഹറാബി കാസര്‍കോട്ടെത്തി കീഴടങ്ങിയത്.

രാത്രിയില്‍ തന്നെ ഇവരെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ നഗ്നചിത്രം കാണിച്ചുവെന്ന പറയപ്പെടുന്ന ഫോണ്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത് കണ്ടെടുക്കാനായാണ് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കീഴടങ്ങിയ സുഹറാബിയെയും കൊണ്ട് രാത്രിയില്‍ തെളിവെടുപ്പ്; കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചു, ഫോണ്‍ കണ്ടെത്താന്‍ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ്

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ മുഖ്യ പ്രതി സുഹറാബി കീഴടങ്ങി

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ നഗ്‌നചിത്രം കാട്ടി പീഡിപ്പിച്ച കേസിലെ പ്രതി സുഹറാബി അഭിഭാഷകനോടൊപ്പം ബുധനാഴ്ച രാവിലെ പോലീസില്‍ കീഴടങ്ങും; അഭിഭാഷകന്‍ പോലീസുമായി ബന്ധപ്പെട്ടു

ബദിയടുക്കയില്‍ 14 കാരിയെ ഫോണില്‍ നീലച്ചിത്രം കാണിച്ച് പീഡിപ്പിച്ച കേസിലെ പ്രതി സുഹറാബി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങണമെന്ന് കോടതി, സുഹറാബിയുടെ കീഴടങ്ങല്‍ ഉടന്‍

ഡിവൈഎഫ്‌ഐയുടെ പോലീസ് സ്റ്റേഷന്‍ രാപകല്‍ സമരത്തിന് മുമ്പ് പീഡനക്കേസില്‍ പ്രതിയായ സൗറാബി കീഴടങ്ങിയേക്കും; പ്രതി കീഴടങ്ങുന്നത് കാസര്‍കോട് ഡിവൈഎസ്പി ഓഫീസിലെന്ന് സൂചന

പോക്‌സോ കേസില്‍ പ്രതിയായ സമ്പന്ന യുവതി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി; പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ അടക്കമുള്ള യുവജന സംഘടനകള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച സമ്പന്ന യുവതി നാട്ടില്‍ വിലസുന്നതായി ആക്ഷേപം; പ്രതിയെ കുറിച്ച് വിവരം നല്‍കിയിട്ടും പോലീസ് പിടികൂടാന്‍ തയ്യാറായില്ല, രഹസ്യാന്വേഷണവിഭാഗം നടപടിക്ക് ശുപാര്‍ശ നല്‍കി

വിദ്യാര്‍ത്ഥിനിയെ നഗ്നചിത്രം കാണിച്ച് സ്വവര്‍ഗരതിക്കിരയാക്കിയ സമ്പന്ന യുവതിയുടെ വീട്ടില്‍ പര്‍ദ ധരിച്ച യുവാവ് നിത്യസന്ദര്‍ശകനാണെന്ന് നാട്ടുകാര്‍; കേസ് ഒതുക്കാന്‍ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ഇടപെടലും


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Molestation, Case, Police, Accused, Court, Custody, Kasaragod, Badiyadukka, News, Police submits report to court for getting Suharabi to Police custody

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia