Join Whatsapp Group. Join now!
Aster MIMS 10/10/2023

ഡി വൈ എഫ് ഐ നേതാക്കള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ പോലീസിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചകഴിഞ്ഞ് മടങ്ങുകയായിരുന്ന നാഷണല്‍ യൂത്ത് ലീഗ് നേതാവിന്റെ കാര്‍ തകര്‍ത്തു

ഡി വൈ എഫ് ഐ നേതാക്കള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ പോലീസിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചകഴിഞ്ഞ് മടങ്ങുകയായിരുന്ന Kasaragod, News, Bekal, Car, Attack, INL, DYFI, Meeting, Police Complaint,
ബേകല്‍: (www.kasargodvartha.com 21.09.2018) ഡി വൈ എഫ് ഐ നേതാക്കള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ പോലീസിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചകഴിഞ്ഞ് മടങ്ങുകയായിരുന്ന നാഷണല്‍ യൂത്ത് ലീഗ് നേതാവിന്റെ കാര്‍ തകര്‍ത്തു. ഐ എന്‍ എല്‍ ജില്ലാ നേതാവും നാഷണല്‍ യൂത്ത് ലീഗ് ജില്ല ട്രഷററുമായ ഹനീഫ് പി എച്ചിന്റെ കാറാണ് തകര്‍ക്കപ്പെട്ടത്.
Kasaragod, News, Bekal, Car, Attack, INL, DYFI, Meeting, Police Complaint, National Youth League Leader's car attacked

കോട്ടിക്കുളത്ത് വെച്ചാണ് സംഭവം. പാലക്കുന്നിലെയും കളനാട്ടെയും രണ്ട് ഡി വൈ എഫ് ഐ നേതാക്കള്‍ തമ്മിലുള്ള വ്യക്തിവിരോധമാണ് കാര്‍ ആക്രമിക്കലില്‍ കലാശിച്ചതെന്നാണ് വിവരം. മാങ്ങാട് നടന്ന രക്തസാക്ഷി അനുസ്മരണ പരിപാടിക്കിടയിലാണ് രണ്ട് നേതാക്കള്‍ തമ്മില്‍ കൊമ്പ് കോര്‍ത്തത്. ഇത് സംബന്ധിച്ച് പോലീസില്‍ പരാതിയൊന്നും എത്തിയിരുന്നില്ല. ഇതിന്റെ തുടര്‍ച്ചയായി കളനാട്ടെ ഡി വൈ എഫ് ഐ നേതാവിനെ അനുകൂലിക്കുന്ന ശരത് എന്ന പ്രവര്‍ത്തകനെ ചിലര്‍ പെരിയട്ടടുക്കത്ത് വെച്ച് ആക്രമിച്ചിരുന്നു.

ഈ സംഭവത്തില്‍ ശരത് ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി വെളളിയാഴ്ച ബേക്കല്‍ സി ഐ വി കെ വിശ്വംഭരന്‍ ഇരു വിഭാഗത്തെയും ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. പാലക്കുന്നിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ നാഷണല്‍ യൂത്ത് ലീഗ് നേതാവിന്റെ കാറിലാണ് ബേക്കല്‍ സ്‌റ്റേഷനിലെത്തിയത്.

പാലക്കുന്നിലെ ഡി വൈ എഫ് ഐ നേതാവിനെ സഹായിച്ചതിന്റെ പേരിലാണ് ഐ എന്‍ എല്‍ നേതാവിന്റെ കാര്‍ കളനാട് സ്വദേശിയായ ഡി വൈ എഫ് ഐ നേതാവിന്റെ ആളുകള്‍ തകര്‍ത്തതെന്നാണ് സൂചനകള്‍ പുറത്ത് വന്നിരിക്കുന്നത്. കാര്‍ അക്രമിച്ചത് ആര്‍ എസ് എസുകാരുടെ സഹായത്തോടെയാണെന്നാണ് ഐ എന്‍ എല്‍ ആരോപിക്കുന്നത്. എന്നാല്‍ ഡി വൈ എഫ് ഐയിലെ മറുചേരിയാണ് കാര്‍ തകര്‍ത്തതെന്നാണ് പോലീസ് നല്‍കുന്ന സൂചന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Bekal, Car, Attack, INL, DYFI, Meeting, Police Complaint, National Youth League Leader's car attacked 
  < !- START disable copy paste -->