city-gold-ad-for-blogger

മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിക്കും സാമ്പത്തിക പ്രതിസന്ധി; ക്ഷേമ ചെക്കുകള്‍ പോലും മടങ്ങുന്നതായി പരാതി

കാഞ്ഞങ്ങാട്: (www.kasargodvartha.com 24.09.2018) മര്‍ച്ചന്റ്സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ ഖജനാവ് കാലിയാകുന്നതായി ആക്ഷേപം. വ്യാപാരികളുടെ ക്ഷേമ ചെക്കുകള്‍ പോലും മടങ്ങുന്നതായി പരാതി. പി എ ജോസഫ് ജില്ലാ പ്രസിഡണ്ടായിരിക്കെ ഏതാണ്ട് 60 ലക്ഷത്തോളം രൂപയാണ് ക്ഷേമ ഫണ്ടില്‍ നിക്ഷേപമായി നീക്കിയിരിപ്പുണ്ടായിരുന്നത്. എന്നാല്‍ ഇതില്‍ മുക്കാല്‍ ഭാഗവും ഇതിനകം തന്നെ കാലിയായിരിക്കുകയാണ്. ഈ തുക എങ്ങനെ ചിലവായി എന്നാണ് വ്യാപാരികള്‍ ചോദിക്കുന്നത്.
മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിക്കും സാമ്പത്തിക പ്രതിസന്ധി; ക്ഷേമ ചെക്കുകള്‍ പോലും മടങ്ങുന്നതായി പരാതി

വ്യാപാരികള്‍ക്കോ അവരുടെ കുടുംബങ്ങള്‍ക്കോ ഗുരുതരമായ അസുഖങ്ങള്‍ വന്നാല്‍ അമ്പതിനായിരം രൂപ വരെ ആശ്വാസ ധനസഹായമായി നല്‍കിയിരുന്നു. കൃഷ്ണന്‍ കക്കാണത്ത് ജില്ലാ പ്രസിഡണ്ടും കെ വി സുരേഷ്‌കുമാര്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുമായിരുന്ന 1985ലാണ് വ്യാപാരി കുടുംബ ക്ഷേമനിധി ആരംഭിച്ചത്. മെമ്പര്‍ഷിപ്പ് എടുക്കുമ്പോള്‍ തന്നെ ഈ ഇനത്തിലേക്ക് 500 രൂപ ഓരോ മെമ്പര്‍മാരില്‍ നിന്നും ഈടാക്കിയിരുന്നു. തുടര്‍ച്ചയായി രണ്ടു വര്‍ഷം അംഗത്വമുള്ളവര്‍ക്കാണ് ഈ ഫണ്ടില്‍ നിന്നും അമ്പതിനായിരം രൂപ നല്‍കിയിരുന്നത്. എന്നാല്‍ ഇങ്ങനെ അപേക്ഷിച്ച 15ഓളം പേര്‍ക്ക് ഇപ്പോഴും ധനസഹായം ലഭിച്ചിട്ടില്ല.

കല്ലൂരാവിയിലെ ഒരു വ്യാപാരിയുടെ മകന് ചികിത്സക്കായി പിരിച്ചെടുത്ത തുക ജില്ലാ കമ്മിറ്റിക്ക് കൈമാറുകയും ഇതിന്റെ ചെക്ക് വ്യാപാരിക്ക് നല്‍കുകയും ചെയ്തുവെങ്കിലും മൂന്ന് തവണ ബാങ്കില്‍ ചെന്നപ്പോള്‍ പണമില്ലാതെ ചെക്ക് മടങ്ങുകയായിരുന്നു. ഒടുവില്‍ കാഞ്ഞങ്ങാട് യൂണിറ്റ് കമ്മിറ്റിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഈ വ്യാപാരിക്ക് തുക ലഭിച്ചത്. ജില്ലാ കമ്മിറ്റി നേരിടുന്ന കടുത്ത സാമ്പത്തിക ബാധ്യത വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഘടകത്തിന്റെ പ്രവര്‍ത്തനത്തെ തന്നെ ബാധിച്ചേക്കുമെന്ന ആശങ്കയിലാണ് വ്യാപാരികളുള്ളത്. ചൊവ്വാഴ്ച നടക്കുന്ന മര്‍ച്ചന്റ്സ് അസോസിയേഷന്‍ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഇക്കാര്യം ചര്‍ച്ചയായേക്കുമെന്നറിയുന്നു.

അതേ സമയം കടുത്ത സാമ്പത്തിക ബാധ്യത പരിഹരിക്കാന്‍ ഉദുമയിലെ ഒരു വ്യാപാരിയോട് വന്‍ തുക ജില്ലാ കമ്മിറ്റി കടമായി ആവശ്യപ്പെട്ടതായും അറിയുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തനത്തില്‍ മിക്ക യൂണിറ്റുകളും അസംതൃപ്തരാണ്. ചിട്ടി നടത്തിപ്പും പേരിനുള്ള യോഗങ്ങളും മാത്രമേ നടക്കുന്നുള്ളൂവെന്നും വ്യാപാരി ക്ഷേമ പ്രവര്‍ത്തനങ്ങളാകെ അവതാളത്തിലായതായും വ്യാപാരികള്‍ ആരോപിക്കുന്നു. മന്ത്രിമാരെപ്പോലെ കാറുകള്‍ മാറ്റി ധൂര്‍ത്തടിക്കുന്നതായും ആരോപണമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kanhangad, KVVES, Merchant-association, Kasaragod, News, Financial Problems in Merchants Association District committee

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia