city-gold-ad-for-blogger

130 പവന്‍ സ്വര്‍ണാഭരണങ്ങളും 35,000 രൂപയും കവര്‍ച്ച ചെയ്തത് വീട്ടിനകത്തെ ഷെല്‍ഫ് കുത്തിത്തുറന്നിട്ടല്ലെന്ന് പോലീസ് സ്ഥിരീകരണം; തുറന്നത് താക്കോല്‍ ഉപയോഗിച്ച്

കാഞ്ഞങ്ങാട്: (www.kasargodvartha.com 18.08.2018) 130 പവന്‍ സ്വര്‍ണാഭരണങ്ങളും 35,000 രൂപയും കവര്‍ച്ച ചെയ്തത് വീട്ടിനകത്തെ ഷെല്‍ഫ് താക്കോല്‍ ഉപയോഗിച്ച് തുറന്നാണെന്ന് പോലീസ്. മൂന്നോളം താക്കോലുകള്‍ ഉപയോഗിച്ചാണ് ഗോദ്‌റേജ് ഇരുമ്പ് ഷെല്‍ഫ് തുറന്നത്. തുടര്‍ന്നാണ് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്.

പോളിടെക്‌നിക്കിന് പടിഞ്ഞാറുവശം പോളി ഇട്ടമ്മല്‍ റോഡില്‍ പരേതനായ ആലിമുഹമ്മദിന്റെ വസതിയിലാണ് ഓഗസ്റ്റ് 12ന് വന്‍ കവര്‍ച്ച നടന്നത്. തേങ്ങ പൊതിക്കുന്ന ഇരുമ്പ് പാര കൊണ്ട് ഷെല്‍ഫ് കുത്തിത്തുറന്നതെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ ഇരുമ്പ് പാര കൊണ്ട് ഷെല്‍ഫ് പൊളിക്കാന്‍ കഴിയില്ലെന്നും കവര്‍ച്ചക്കാര്‍ മറ്റേതോ ആധുനിക ഉപകരണം ഉപയോഗിച്ചാണ് ഷെല്‍ഫ് തുറന്നതെന്നും സൂചനയുണ്ടായിരുന്നെങ്കിലും വ്യക്തതയുണ്ടായിരുന്നില്ല. തുടര്‍ന്ന് വിദഗ്ധരെ കൊണ്ട് നടത്തിയ പരിശോധനയില്‍ ഷെല്‍ഫ് തുറന്നത് താക്കോലുപയോഗിച്ചു തന്നെയാണെന്ന് കണ്ടെത്തുകയായിരുന്നു.

130 പവന്‍ സ്വര്‍ണാഭരണങ്ങളും 35,000 രൂപയും കവര്‍ച്ച ചെയ്തത് വീട്ടിനകത്തെ ഷെല്‍ഫ് കുത്തിത്തുറന്നിട്ടല്ലെന്ന് പോലീസ് സ്ഥിരീകരണം; തുറന്നത് താക്കോല്‍ ഉപയോഗിച്ച്

സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ച ഷെല്‍ഫിന്റെ താക്കോല്‍ വീട്ടുടമ സലീമിന്റെ മാതാവ് നഫീസത്തിന്റെ കൈവശമായിരുന്നു. കവര്‍ച്ച നടക്കുന്നതിന് രണ്ടു ദിവസം മുമ്പ് നഫീസത്ത് മകളുടെ തൈക്കടപ്പുറത്തുള്ള വസതിയിലേക്ക് പോയിരുന്നു. ഈ സമയം ഷെല്‍ഫിന്റെ താക്കോല്‍ വീട്ടിലെ കിടപ്പുമുറിയില്‍ തന്നെ സൂക്ഷിച്ചുവെച്ചാണ് നഫീസത്ത് മകളുടെ വീട്ടില്‍ പോയത്. പിതൃസഹോദരന്റെ ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട് സലീമിന്റെ ഭാര്യ സുല്‍ഫാന ആവിയിലുള്ള സ്വന്തം വസതിയിലേക്കും രാത്രി 11ന് ശേഷം വീട് അടച്ചുപൂട്ടി സലീം ഭാര്യവീട്ടിലേക്കും പോയിരുന്നു. പിറ്റേന്ന് വൈകിട്ട് നാല് മണിയോടെയാണ് സലീം തിരിച്ചെത്തിയത്. അതിനിടെ ഒന്നര ദിവസത്തോളം വീട്ടില്‍ ആളുണ്ടായിരുന്നില്ല.

വീട്ടിന് പിറകിലെ തേങ്ങാപ്പുരയുടെ വാതില്‍ തകര്‍ത്ത ശേഷം അതിനകത്തുണ്ടായിരുന്ന ഇരുമ്പ് പാരകൊണ്ട് വീടിന്റെ അടുക്കളയോട് ചേര്‍ന്നുള്ള ഗ്രില്‍സും വാതിലുകളും കിടപ്പുമുറിയുടെ പൂട്ടുമൊക്കെ തകര്‍ത്താണ് കവര്‍ച്ചക്കാര്‍ വീട്ടിനകത്ത് കയറിയത്. യാതൊരു തെളിവും അവശേഷിപ്പിക്കാതെ നടത്തിയ കവര്‍ച്ചക്ക് പിന്നില്‍ പ്രൊഫഷണല്‍ സംഘമാണെന്ന് പോലീസ് ഉറപ്പിച്ചിട്ടുണ്ട്. എന്നാല്‍ കവര്‍ച്ചക്കാര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചിരിക്കാനുള്ള സാധ്യതയും പോലീസ് സംശയിക്കുന്നു. ഹൊസ്ദുര്‍ഗ് പോലീസാണ് അന്വേഷണം നടത്തുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Kanhangad, Robbery, House-robbery, Gold, Police, Investigation,  House robbery: Investigation continues. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia