സജീറിനെ മരണം തട്ടിയെടുത്തത് മകളുടെ തൊട്ടില് കെട്ടല്‍ ചടങ്ങിന് സാധനങ്ങളെടുക്കാന്‍ ടൗണിലേക്ക് പോകുന്നതിനിടെ; നാട് തേങ്ങി, കുടുംബം കണ്ണീര്‍ക്കയത്തില്‍
Jul 1, 2018, 13:10 IST
കാസര്‍കോട്: (www.kasargodvartha.com 01.07.2018) മൊഗ്രാല്‍ പുത്തൂര്‍ കുന്നിലിലെ സജീറിനെ (27) മരണം തട്ടിയെടുത്തത് മകളുടെ തൊട്ടില് കെട്ടല്‍ ചടങ്ങിന് സാധനങ്ങളെടുക്കാന്‍ ടൗണിലേക്ക് പോകുന്നതിനിടെ. ഞായറാഴ്ച രാവിലെ 8.45 മണിയോടെ ചൗക്കി കല്ലങ്കൈയില്‍ വെച്ചാണ് സജീര്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാറില്‍ എതിരെ നിന്നും വരികയായിരുന്ന ടാങ്കര്‍ ലോറിയിടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകരുകയും കാറിനകത്ത് കുടുങ്ങിയ സജീറിനെ കാര്‍ വെട്ടിപ്പൊളിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. മകള്‍ ഫാത്വിമയുടെ തൊട്ടില് കെട്ടല്‍ ചടങ്ങായിരുന്നു ഞായറാഴ്ച. ഇതിനായി സാധനങ്ങള്‍ വാങ്ങാന്‍ ടൗണിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
മൊഗ്രാല്‍ പുത്തൂര്‍ കുന്നിലിലെ അബ്ദുര്‍ റഹ് മാന്‍- സഫിയ ദമ്പതികളുടെ മകനാണ്. ഭാര്യ: സുഹൈല. സഹോദരങ്ങള്‍: സക്കീര്‍ (ദുബൈ), ഷബീര്‍, ഹാഷിര്‍, സഫീന. അരിപ്പൊടിയും മുളകുപൊടി ഉള്‍പെടെയുള്ള സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്ന ഫുഡ്സപ്ലൈ ജോലിയാണ് സജീറിന്. കാസര്‍കോട് ട്രാഫിക് ജംഗ്ഷന് സമീപം കട നടത്തിവരികയാണ് പിതാവ് അബ്ദുല്‍ ഖാദര്‍.
അപകടത്തില്‍ ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിരുന്നു. അപകടത്തെ തുടര്‍ന്ന് അല്പനേരം ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Accidental-Death, Top-Headlines, Mogral puthur, Car, Tanker-Lorry, Sajeer no more
< !- START disable copy paste -->