city-gold-ad-for-blogger

ആവി യന്ത്രത്തില്‍ മരുന്ന് തീര്‍ന്നിട്ടും നഴ്‌സ് മൊബൈലില്‍ കളിയോടു കളി; രോഗികളില്‍ മുറുമുറുപ്പ്, വീഡിയോ പുറത്ത്

മംഗല്‍പാടി: (www.kasargodvartha.com 18.07.2018) ആവി യന്ത്രത്തില്‍ മരുന്ന് തീര്‍ന്നിട്ടും നഴ്‌സ് രോഗിയെ ശ്രദ്ധിക്കുകയോ മരുന്ന് ചേര്‍ക്കുകയോ ചെയ്യാതെ മൊബൈലില്‍ കളിയോടു കളി. സംഭവം കണ്ട ഒരാള്‍ ഇതിന്റെ വീഡിയോ മൊബൈലില്‍ പകര്‍ത്തി പുറത്തു വിട്ടു. മംഗല്‍പാടിയിലെ താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞ ദിവസമാണ് ശ്വാസതടസവുമായെത്തിയ വൃദ്ധന്‍ ആവി പിടിക്കുമ്പോള്‍ ഇതൊന്നും ശ്രദ്ധിക്കാതെ നഴ്‌സ് ഏറെ സമയം മൊബൈലില്‍ കളി തുടങ്ങിയത്.
ആവി യന്ത്രത്തില്‍ മരുന്ന് തീര്‍ന്നിട്ടും നഴ്‌സ് മൊബൈലില്‍ കളിയോടു കളി; രോഗികളില്‍ മുറുമുറുപ്പ്, വീഡിയോ പുറത്ത്

രോഗികളോടുള്ള അവഗണനയും ജോലിയോടുള്ള അനാസ്ഥയും മംഗല്‍പാടി ആശുപത്രിയില്‍ പതിവ് സംഭവമാണെന്നാണ് നാട്ടുകാരുടെ പരാതി. ഇതിനെതിരെ ജനരോഷം ശക്തമായിട്ടുണ്ട്. രോഗികളുടെ ജീവന്‍ വെച്ച് പന്താടുന്ന ആശുപത്രി അധികൃതരുടെ പ്രവര്‍ത്തനം വിമര്‍ശന വിധേയമായിട്ടുണ്ട്. കുറ്റക്കാരായ ജീവനക്കാരെ നിലക്ക് നിര്‍ത്തണമെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ജോലിയോടുള്ള ആത്മാര്‍ത്ഥതയില്ലായ്മയാണ് ഇതിന് കാരണം. സ്വകാര്യാശുപത്രികളിലാണ് ഇത്തരം സംഭവങ്ങള്‍ നടന്നിരുന്നതെങ്കില്‍ അവര്‍ പിന്നീട് ജോലിയില്‍ തന്നെ ഉണ്ടാകുമായിരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Mangalpady, Patient's, Video, Mobile Phone, Nurse, hospital, Nurse Use mobile phone in Duty time; Protest in patients
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia