city-gold-ad-for-blogger
Aster MIMS 10/10/2023

മണിക്കൂറുകള്‍ക്ക് മുമ്പ് വരനും കൂട്ടരും വിവാഹത്തില്‍ നിന്നും പിന്‍മാറിയ സംഭവം; വധുവിന്റെ കുടുംബം തോരാകണ്ണീരില്‍, നിയമനടപടിയുമായി മുന്നോട്ട് പോകും, പറഞ്ഞുറപ്പിച്ച 10 ലക്ഷത്തില്‍ അഞ്ചു ലക്ഷം കൊടുക്കാന്‍ പറ്റാത്തതാണ് കാരണമെന്ന് സംശയം

കുമ്പള: (www.kasargodvartha.com 01.07.2018) മണിക്കൂറുകള്‍ക്ക് മുമ്പ് വരനും കൂട്ടരും വിവാഹത്തില്‍ നിന്നും പിന്‍മാറിയ സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകാനുറച്ച് വധുവിന്റെ വീട്ടുകാര്‍. ഇതുസംബന്ധിച്ച് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് വരനെയും വീട്ടുകാരെയും വിളിപ്പിച്ചെങ്കിലും വരനും കുടുംബവും ഹാജരായില്ല. ഇതോടെ കേസെടുക്കാനുള്ള ഒരുക്കത്തിലാണ് പോലീസെന്ന് മഞ്ചേശ്വരം എസ് ഐ ഷാജി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

പറഞ്ഞുറപ്പിച്ച 10 ലക്ഷം രൂപയില്‍ അഞ്ചു ലക്ഷം നല്‍കിയിരുന്നു. ബാക്കി തുക നല്‍കാത്തതാണ് വിവാഹത്തില്‍ നിന്നും പിന്മാറാന്‍ കാരണമെന്നാണ് വധുവിന്റെ വീട്ടുകാര്‍ പറയുന്നത്. മൊഗ്രാല്‍ സ്വദേശിയായ യുവാവിന്റെയും പൈവളിഗെ സ്‌കൂളിന് സമീപം താമസിക്കുന്ന പെണ്‍കുട്ടിയുടെയും വിവാഹം നടക്കാനിരുന്നത് തിങ്കളാഴ്ചയാണ്. 50 പവന്‍ സ്വര്‍ണവും 10 ലക്ഷം രൂപയും നല്‍കാനാണ് തീരുമാനിച്ചിരുന്നത്. ഇതില്‍ അഞ്ചു ലക്ഷം രൂപ മാത്രമാണ് തങ്ങള്‍ക്ക് നല്‍കാന്‍ കഴിഞ്ഞതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
മണിക്കൂറുകള്‍ക്ക് മുമ്പ് വരനും കൂട്ടരും വിവാഹത്തില്‍ നിന്നും പിന്‍മാറിയ സംഭവം; വധുവിന്റെ കുടുംബം തോരാകണ്ണീരില്‍, നിയമനടപടിയുമായി മുന്നോട്ട് പോകും, പറഞ്ഞുറപ്പിച്ച 10 ലക്ഷത്തില്‍ അഞ്ചു ലക്ഷം കൊടുക്കാന്‍ പറ്റാത്തതാണ് കാരണമെന്ന് സംശയം

ഇക്കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് വരനും പിതാവും സഹോദരിയും പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവാഹ നിശ്ചയം നടത്തിയത്. നാല് പവന്റെ സ്വര്‍ണവും ചോക്ലേറ്റും നല്‍കിയാണ് വരന്റെ വീട്ടുകാര്‍ മടങ്ങിയത്. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ വരനും വീട്ടുകാരും വിവാഹത്തില്‍ നിന്നും പിന്മാറിയതായി അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് അസുഖമുണ്ടെന്നും വിവാഹം നടക്കില്ലെന്നുമാണ് വരന്റെ വീട്ടുകാര്‍ കാരണമായി പറഞ്ഞത്. എന്നാല്‍ ഇല്ലാത്തൊരു അസുഖത്തിന്റെ പേരില്‍ പെണ്‍കുട്ടിയുടെ വിവാഹം മുടക്കരുതെന്നും അസുഖമുണ്ടെന്ന് തെളിയിച്ചാല്‍ 100 പവന്‍ സ്വര്‍ണം നല്‍കാമെന്നും വീട്ടുകാര്‍ വ്യക്തമാക്കിയിരുന്നു.

വിവാഹത്തിനുള്ള വസ്ത്രങ്ങളും സ്വര്‍ണ്ണവുമെല്ലാം വാങ്ങി വിവാഹത്തിനായി ഹാള്‍ ബുക്ക് ചെയ്യുകയും ക്ഷണക്കത്തടിക്കുകയും ബന്ധുക്കളെയെല്ലാം ക്ഷണിക്കുകയും ചെയ്തതിനു ശേഷം ഇല്ലാത്തൊരു അസുഖത്തിന്റെ പേരില്‍ വിവാഹം വേണ്ടെന്നു വെച്ചതോടെ തളര്‍ന്നിരിക്കുകയാണ് വധുവും കുടുംബവും.

ഇത്തരമൊരു പ്രവര്‍ത്തി വരന്റെ വീട്ടുകാര്‍ ചെയ്യേണ്ടിയിരുന്നില്ലെന്നും നിരപരാധിയായ ഒരു പെണ്ണിന്റെ കണ്ണുനീര്‍ വീഴ്ത്തിയത് വരന്റെ വീട്ടുകാരെ ഒരിക്കലും ഗതിപിടിക്കാത്ത അവസ്ഥയിലെത്തിക്കുമെന്ന് കരഞ്ഞുകൊണ്ട് പെണ്‍കുട്ടിയുടെ മാതാവ് വ്യക്തമാക്കി. ഞങ്ങളുടെ കുട്ടിക്ക് ഒരു രോഗവുമില്ല. കല്യാണത്തിനായി എല്ലാ ഒരുക്കങ്ങളും നടത്തി വന്‍ തുക ചിലവ് വന്നിട്ടും കല്യാണത്തില്‍ നിന്നും ഒഴിഞ്ഞുമാറിയത് വളരെ ഖേദകരമാണ്. 10 ലക്ഷം രൂപയും 50 പവന്‍ സ്വര്‍ണവുമാണ് വരന്റെ വീട്ടുകാര്‍ ചോദിച്ചത്. ഇതില്‍ അഞ്ചു ലക്ഷം രൂപ മാത്രമാണ് തങ്ങള്‍ക്ക് നല്‍കാനായത്. ഇതിന്റെ പ്രതികാരമായായിരിക്കാം തങ്ങളുടെ മകളെ അസുഖക്കാരിയായി ചിത്രീകരിക്കാന്‍ കാരണമായതെന്നാണ് സംശയിക്കുന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു.

Related News:
വിവാഹത്തിന് രണ്ട് ദിവസം മുമ്പ് വരന്റെ വീട്ടുകാര്‍ നാടകീയമായി പിന്മാറി; വധുവിന് അസുഖമുണ്ടെന്ന് വരന്‍; തെളിയിച്ചാല്‍ 100 പവന്‍ സ്വര്‍ണം നല്‍കാമെന്ന് വധുവിന്റെ വീട്ടുകാര്‍; ഒടുവില്‍ പരാതിയുമായി പെണ്‍കുട്ടിയും ബന്ധുക്കളും പോലീസില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Kumbala, Wedding, wedding days, Paivalika, Groom and family's withdrawn from marriage; Bride's family going to take Legal process
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL