city-gold-ad-for-blogger

കാഞ്ഞങ്ങാട്ട് റെയില്‍വേ ട്രാക്കില്‍ വിള്ളല്‍; ട്രെയിനുകള്‍ വൈകി

കാഞ്ഞങ്ങാട്: (www.kasargodvartha.com 20.07.2018) കാഞ്ഞങ്ങാടിനും നീലേശ്വരത്തിനുമിടയില്‍ പടന്നക്കാട് റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ട്രെയിനുകള്‍ ഒരു മണിക്കൂറിലേറെ വിവിധ റെയില്‍വേ സ്‌റ്റേഷനുകളില്‍ പിടിച്ചിട്ടു. വെള്ളിയാഴ്ച രാവിലെയാണ് വിള്ളല്‍ കണ്ടെത്തിയത്. പാളത്തില്‍ താത്കാലിക അറ്റകുറ്റപ്പണി നടത്തിയാണ് ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചത്.

12 സെന്റീമീറ്ററോളമുള്ള വിള്ളലാണ് പാളത്തില്‍ കണ്ടെത്തിയത്. പിന്നീട് ട്രെയിനുകള്‍ 15 കിലോമീറ്റര്‍ വേഗത കുറച്ചാണ് ഓടിയത്. മംഗളൂരു- നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറപ്പെടാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് വിള്ളല്‍ കണ്ടെത്തിയ വിവരം അറിഞ്ഞത്.
കാഞ്ഞങ്ങാട്ട് റെയില്‍വേ ട്രാക്കില്‍ വിള്ളല്‍; ട്രെയിനുകള്‍ വൈകി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Train, Top-Headlines, Kanhangad, Crack-in-railway-track at Kanhangad
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia