city-gold-ad-for-blogger
Aster MIMS 10/10/2023

അലോഷ് മോന്റെ ശസ്ത്രക്രിയ വിജയം; നടന്നത് മണിക്കൂറുകള്‍ നീണ്ട സങ്കീര്‍ണമായ ശസ്ത്രക്രിയ

കാസര്‍കോട്: (www.kasargodvartha.com 11.07.2018) അലോഷ് മോന്റെ ശസ്ത്രക്രിയ വിജയം. നടന്നത് മണിക്കൂറുകള്‍ നീണ്ട സങ്കീര്‍ണമായ ശസ്ത്രക്രിയ. ബുധനാഴ്ച രാവിലെ 7.30 മണിയോടെയാണ് ശസ്ത്രക്രിയയ്ക്കായി അലോഷിനെ മുംബൈ ഹിന്ദുജ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്ററിലേക്ക് മാറ്റിയത്. എട്ടു മണിയോടെ ശസ്ത്രക്രിയ ആരംഭിച്ചു. ഉച്ചയ്ക്ക് 1.30 മണിയോടെയാണ് ശസ്ത്രക്രിയ അവസാനിച്ചത്.

ശസ്ത്രക്രിയ വിജയകരമാണെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ പ്രമുഖ ന്യൂറോളജിസ്റ്റ് ഡോ. മിശ്ര അലോഷിന്റെ മാതാപിതാക്കളായ അലക്‌സിനെയും നിമ്മിയെയും ചികിത്സ സഹായ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ മൊയ്തീന്‍ കുഞ്ഞി കളനാട്, ഷംസുദ്ദീന്‍ ബാട്ടിയ എന്നിവരെ അറിയിച്ചു. കുട്ടിക്ക് ബോധം വീണ്ടുകിട്ടിയാലുടന്‍ വാര്‍ഡിലേക്ക് മാറ്റാന്‍ കഴിയുമെന്നും ഡോ. മിശ്ര ഇവരെ അറിയിച്ചു.

അലോഷ് മോന്റെ ശസ്ത്രക്രിയ വിജയം; നടന്നത് മണിക്കൂറുകള്‍ നീണ്ട സങ്കീര്‍ണമായ ശസ്ത്രക്രിയ

നാടു മുഴുവനും പ്രാര്‍ത്ഥനയോടെ കഴിയുമ്പോഴാണ് മുംബൈയില്‍ നിന്നും ശുഭവാര്‍ത്ത ലഭിച്ചിരിക്കുന്നത്. 12 ലക്ഷം രൂപ ചിലവ് വരുന്ന ശസ്ത്രക്രിയയാണ് നാട്ടുകാരുടെയും ചികിത്സാ കമ്മിറ്റിയുടെയും സഹായത്തോടെ നടത്തിയത്. വലിയ ജനപിന്തുണയാണ് ചികിത്സാ കമ്മിറ്റിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. നാട്ടില്‍ നിന്നും ദുബൈയില്‍ നിന്നും നാനാജാതി മത വിഭാഗങ്ങള്‍ക്കതീതമായുള്ള സഹായമാണ് കമ്മിറ്റിക്ക് ലഭിച്ചിരിക്കുന്നത്. തുടര്‍ ചികിത്സയ്ക്കും ഭാരിച്ച തുക വേണ്ടി വരുമെന്നാണ് കരുതുന്നത്. അതുകൊണ്ടു തന്നെ കാരുണ്യ പ്രവര്‍ത്തനം തുടരുകയാണ്. അലോഷ് മോന്‍ പഴയ പോലെ തന്നെ ചിരിച്ചുകളിച്ച് കാണാന്‍ കാത്തിരിക്കുകയാണ് കളനാട്ടെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങള്‍.

ഉദാരമതികളുടെ സഹായങ്ങള്‍ താഴെ കൊടുത്ത അക്കൗണ്ടിലൂടെ കൈമാറാം. കൂടുതല്‍ വിവരങ്ങള്‍ക്കായി പിതാവ് അലക്‌സിനെ ബന്ധപ്പെടാം. MOB NO: 9961358720

Account Details
അലോഷ് ബ്രിട്ടോ അലക്‌സ് ചികിത്സാ സഹായ സമിതി
Account No: 42262200179070
IFSC: SYNB0004226

Bank Details:
SYNDICATE BANK
UDUMA BRANCH


Also Read:
അലോഷ് മോന്റെ 11-ാം തീയ്യതി നടക്കുന്ന വിദഗ്ദ്ധ ശസ്ത്രക്രിയയുടെ ഒരുക്കങ്ങള്‍ മുംബൈ ഹിന്ദുജ ആശുപത്രിയില്‍ പൂര്‍ത്തിയായി; കരുണ വറ്റാത്തവരുടെ കൈസഹായം പ്രതീക്ഷിച്ച് കുടുംബവും നാട്ടുകാരും

തലച്ചോറിന് അപൂര്‍വ്വ രോഗം പിടിപെട്ട് ഒമ്പതുകാരന്‍; ഒരുമാസം മുമ്പ് വരെ വീട്ടില്‍ ഓടിച്ചാടി നടന്ന അലോഷിന്റെ കരളലയിക്കും കാഴ്ച്ച നൊമ്പരമാവുന്നു; 20 ദിവസത്തിനുള്ളില്‍ ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ സംസാരശേഷിയും ചലനശേഷിയും നഷ്ടപ്പെടും; ചികിത്സയ്ക്ക് ചിലവ് 12 ലക്ഷം രൂപ; ഉദാരമതികളുടെ കനിവും കാത്ത് ഒരു കുടുംബം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Kalanad, Needs help, Student, Child, Treatment, hospital, helping hands, Alosh's operation completed
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL