Join Whatsapp Group. Join now!
Aster MIMS 10/10/2023

ഭവന നിര്‍മാണ പദ്ധതിയിലെ വീഴ്ച; വനിതാ ഓവര്‍സിയറെ നഗരസഭാ കൗണ്‍സില്‍ സസ്‌പെന്‍ഡ് ചെയ്തത് ഐക്യകണ്‌ഠേനയല്ലെന്ന് സിപിഎം കൗണ്‍സിലര്‍, മിനുട്‌സും അജണ്ടയും ആവശ്യപ്പെട്ട് സെക്രട്ടറിയുടെ ക്യാബിനില്‍ കൗണ്‍സിലറുടെ കുത്തിയിരിപ്പ് സമരം, സിപിഎമ്മും സമരം ഏറ്റെടുത്തു

ഭവന നിര്‍മാണ പദ്ധതിയിലെ വീഴ്ചയുമായി ബന്ധപ്പെട്ട് വനിതാ ഓവര്‍സിയറെ കാസര്‍കോട് നഗരസഭ കൗണ്‍സില്‍ സസ്‌പെന്‍ഡ് ചെയ്തത് ഐക്യകണ്‌ഠേനയല്ലെന്ന് ആരോപിച്ച് Kasaragod, Kerala, news, Municipality, Kasaragod-Municipality, Political party, Politics, CPM, Overseer's suspension; CPM Councilor protested
കാസര്‍കോട്: (www.kasargodvartha.com 22.06.2018) ഭവന നിര്‍മാണ പദ്ധതിയിലെ വീഴ്ചയുമായി ബന്ധപ്പെട്ട് വനിതാ ഓവര്‍സിയറെ കാസര്‍കോട് നഗരസഭ കൗണ്‍സില്‍ സസ്‌പെന്‍ഡ് ചെയ്തത് ഐക്യകണ്‌ഠേനയല്ലെന്ന് ആരോപിച്ച് സിപിഎമ്മിന്റെ ചെന്നിക്കര വാര്‍ഡ് കൗണ്‍സില്‍ കെ. ദിനേശും സിപിഎം നേതൃത്വവും രംഗത്തുവന്നു. കൗണ്‍സിലില്‍ സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനം ഉണ്ടായിട്ടില്ലെന്നും സസ്‌പെന്‍ഡ് എന്ന വാക്ക് പോലും ഉണ്ടായിട്ടില്ലെന്നും പിന്നീട് ഇത് വ്യാജമായി അജണ്ടയില്‍ കൂട്ടിച്ചേര്‍ത്തതാണെന്നും ആരോപിച്ചാണ് കൗണ്‍സിലിന്റെ മിനുട്‌സും അജണ്ടയും ആവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിയുടെ ക്യാബിനില്‍ കൗണ്‍സിലറും സിപിഎം പ്രവര്‍ത്തകരും കുത്തിയിരിപ്പ് സമരം നടത്തിയത്.

ഇക്കഴിഞ്ഞ 19നാണ് നഗരസഭാ കൗണ്‍സില്‍ യോഗം നടന്നത്. നഗരസഭയിലെ മൂന്നാം ഗ്രേഡ് ഓവര്‍സിയര്‍ സി.എസ് അജിതയെ ഭവന നിര്‍മാണ പദ്ധതിയിലെ വീഴ്ചയുമായി ബന്ധപ്പെട്ട് യോഗം കഴിഞ്ഞതിന്റെ പിറ്റേന്ന് സസ്‌പെന്‍ഡ് ചെയ്തതായി മാധ്യമങ്ങൡലൂടെ അറിയുകയായിരുന്നുവെന്ന് സിപിഎമ്മിന്റെ ഏക കൗണ്‍സിലര്‍ പറയുന്നത്. സസ്‌പെന്‍ഡ് ചെയ്തത് ഐക്യകണ്‌ഠേനയാണെന്നാണ് മാധ്യമങ്ങളിലൂടെ നഗരസഭ ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നത്. അന്നു ചേര്‍ന്ന കൗണ്‍സിലില്‍ 15 അജണ്ടകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും പിന്നീട് കൗണ്‍സില്‍ അറിയാതെ ഒരു അജണ്ട കൂടി കൂട്ടിച്ചേര്‍ത്ത് 16 അജണ്ടയാക്കി മാറ്റുകയായിരുന്നുവെന്നാണ് സംശയിക്കുന്നതെന്നും ദിനേശ് പറയുന്നു.

ഇതിനു മുമ്പും കൗണ്‍സില്‍ യോഗം കഴിഞ്ഞ ശേഷം അജണ്ടയില്‍ കൃത്രിമം നടന്നതായി സംശയിക്കുന്നുണ്ടെന്ന് ദിനേശ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അജണ്ടയില്‍ തിരുത്തല്‍ വരുത്തിയിട്ടുണ്ടെങ്കില്‍ അത് സോഫ്റ്റ് വെയറില്‍ കാണില്ലെന്നും അതുകൊണ്ടു തന്നെയാണ് അജണ്ടയും കൗണ്‍സില്‍ യോഗത്തിന്റെ തീരുമാനമടങ്ങുന്ന മിനുട്‌സും ആവശ്യപ്പെട്ടിരിക്കുന്നത്. 48 മണിക്കൂറിനുള്ളില്‍ കൗണ്‍സിലര്‍ക്ക് മിനുട്‌സിന്റെ പകര്‍പ്പ് നല്‍കണമെന്നാണ് നിയമത്തില്‍ പറയുന്നത്. എന്നാല്‍ 20ന് തന്നെ അജണ്ടയും മിനുട്‌സും ആവശ്യപ്പെട്ടിട്ടും രണ്ട് ദിവസം കഴിഞ്ഞിട്ടും ഇത് അനുവദിക്കാതിരിക്കുന്നത് കൃത്രിമം നടന്നുവെന്ന സംശയം ബലപ്പെടുത്തുന്നതായും ദിനേശ് പറഞ്ഞു.

അന്യജില്ലക്കാരിയാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഓവര്‍സിയര്‍ അജിത. സ്ഥലമറിയാത്ത ഇവരെ തെറ്റിദ്ധരിപ്പിച്ചാണ് 2015-16 വര്‍ഷത്തെ ബി.പി.എല്‍ ഭവന നിര്‍മ്മാണ പദ്ധതിയിലെ ഗുണഭോക്താവായ പി. പത്മനാഭ എന്ന വ്യക്തി ഭവനപദ്ധതിയുടെ രണ്ട് ഗഡു ആനുകൂല്യം കൈപറ്റിയതെന്നാണ് സെക്രട്ടറി നല്‍കിയ മെമ്മോയ്ക്ക് മറുപടിയായി അജിത നല്‍കിയ വിശദീകരണത്തില്‍ പറയുന്നത്. 2015 ല്‍ രണ്ട് ഘട്ടങ്ങളിലായി 1,50,000 രൂപ ഗുണഭോക്താവായ പത്മനാഭന്‍ കൈപറ്റിയിരുന്നു. എന്നാല്‍ പത്മനാഭന്റെ സഹോദരന്റെ വീട് കാണിച്ച് തെറ്റിദ്ധരിപ്പിച്ചാണ് ആനുകൂല്യം വാങ്ങിയതെന്നും ബിജെപിയുടെ വാര്‍ഡ് കൗണ്‍സിലര്‍ ഇതിന് കൂട്ടുനിന്നതായും അജിതയുടെ വിശദീകരണത്തില്‍ പറയുന്നുണ്ട്.

പത്മനാഭന്‍ നേരത്തെ തന്നെ മാതാവ് നല്‍കിയ അഞ്ചു സെന്റ് ഭൂമിയില്‍ സ്വന്തമായി വീട് നിര്‍മിച്ചതായും പിന്നീട് സഹോദരനു വേണ്ടി ആനുകൂല്യം നേടിയെടുക്കുകയായിരുന്നുവെന്നുമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആക്ഷേപം. കൗണ്‍സിലിനെ അടക്കം തെറ്റിദ്ധരിപ്പിച്ചതിന്റെ പേരില്‍ ഉണ്ടായിട്ടുള്ളതാണ് സസ്‌പെന്‍ഷന്‍ നടപടിയെന്ന് സിപിഎം കൗണ്‍സിലറായ ദിനേശനും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഓവര്‍സിയറുടെ വിശദീകരണവും സൂചിപ്പിക്കുന്നു. മിനുട്‌സും അജണ്ടയും കിട്ടാതെ കുത്തിയിരിപ്പ് സമരം അവസാനിപ്പിക്കില്ലെന്ന് കൗണ്‍സിലറായ ദിനേശ് വ്യക്തമാക്കി. സെക്രട്ടറിയില്ലാതെ അദ്ദേഹത്തിനു വേണ്ടി പി.എസ് സെക്രട്ടറിയാണ് ഒപ്പിട്ടതെന്ന് ദിനേശ് പറയുന്നു.




Keywords: Kasaragod, Kerala, news, Municipality, Kasaragod-Municipality, Political party, Politics, CPM, Overseer's suspension; CPM Councilor protested
  < !- START disable copy paste -->